ഡെപ്യൂട്ടി കളക്ടറെ രക്ഷിക്കാനായിരുന്നു തന്റെ ശ്രമം; 'ആരാടീ' പ്രയോഗത്തില്‍ എംഎല്‍എയുടെ വിശദീകരണം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡെപ്യൂട്ടി കളക്ടറോട് മോശമായി പെരുമാറിയ പാറശാല എംഎല്‍എ സികെ ഹരീന്ദ്രന്‍ ക്ഷമാപണം നടത്തി. എംഎല്‍എയുടെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ഫോണില്‍ വിളിച്ചതിന് പിന്നാലെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. നെയ്യാറ്റിന്‍കര മാരായമുട്ടം ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്ക് എത്ര രൂപ ദുരിതാശ്വാസമായി നല്‍കണമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചപ്പോഴാണ് ഡെപ്യൂട്ടി കളക്ടറോട് എംഎല്‍എ കയര്‍ത്തു സംസാരിച്ചത്.

Mla

സംഭവം നവമാധ്യമങ്ങള്‍ വഴി പുറത്തായിരുന്നു. തുടര്‍ന്ന് എംഎല്‍എക്കെതിരേ കടുത്ത പ്രതിഷേധമാണുയര്‍ന്നത്. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ ഇടപെട്ടതും എംഎല്‍എ മാപ്പ് ചോദിച്ചതും. ഡെപ്യൂട്ടി കളക്ടര്‍ എസ്‌ജെ വിജയയെ ജനരോഷത്തില്‍ നിന്നു രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഹരീന്ദ്രന്‍ എംഎല്‍എ വിശദീകരിച്ചു.

ഡെപ്യൂട്ടി കളക്ടറെയും വനിതാ കമ്മീഷന്‍ അധ്യക്ഷ ഫോണില്‍ വിളിച്ചു സംസാരിച്ചു. ക്വാറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ കൊടുക്കന്‍ നേരത്തെ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരുന്നു. 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. കളക്ടറുടെ യോഗത്തിലുണ്ടായ ധാരണ സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടര്‍ എംഎല്‍എയോട് പറഞ്ഞപ്പോഴായിരുന്നു ശകാരം.

ഒരു ലക്ഷം രൂപ വാങ്ങിച്ചുകൊടുക്കുമെന്ന് പറയാന്‍ നീയാരാ. നിനക്ക് എന്നെ അറിയില്ല. ആരാടീ നിന്നെ ഇവിടെ കൊണ്ടുവച്ചത്. നിങ്ങളോട് ഞാന്‍ എന്താ ചോദിച്ചത്. ഇതു നാട്ടുകാര്‍ കൈകാര്യം ചെയ്യും- എന്നെല്ലാം എംഎല്‍എ പറയുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Parasala MLA CK Hareendran Apologise to Ddeputy Collector

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്