Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിക്കെട്ടപകടം 48 പേര്‍ ചികിത്സയില്‍ തുടരുന്നു:രണ്ടു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ 48 പേര്‍ ആസ്പത്രി വിടാനാവാതെ ചികിത്സയില്‍ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചവരാണ് ചികിത്സയിലുളളത്. ഇവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.തീവ്രപരിചരണ വിഭാഗത്തിലുളള രണ്ടു പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.പുക അമിതമായി ശ്വസിച്ചതിനാലുളള ശ്വാസകോശ തകരാറാണ് കാരണം. അതിനു പുറമേ ശരീരമാകമാനം പൊള്ളലേറ്റിറ്റുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പരിക്കേറ്റവരില്‍ മിക്കവര്‍ക്കും ശ്വാസകോശ തകരാറുകളുളളതിനാല്‍ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ചെസറ്റ് വൈബ്രേറ്റര്‍ മെഷീന്‍ ആസ്പത്രിയിലെത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്.വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.പലര്‍ക്കും പ്ലാസറ്റിക് സര്‍ജറിയടക്കമുളളവ ആവശ്യമായി വരുന്നതിനാല്‍ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഒരുമിച്ചാണ് ചികിത്സാ ക്രമീകരണം.

kollam-fireworks-

ഏപ്രില്‍ പത്തിനു പരവൂര്‍ പുറ്റിംഗല്‍ ദേവീ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ 108 പേര്‍ മരിക്കുകയും 350 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ദുരന്തത്തിനു ശേഷം കാണാനില്ലെന്ന പരാതിയുമായി 21 പേരുടെ ബന്ധുക്കള്‍ സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട് .ഡി.എന്‍.എ പരിശോധനയിലൂടെ ഇവരില്‍ 9 പേരെ തിരിച്ചറിയനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+