കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി ഒറ്റക്കെട്ടാണ്: 2023 ലും രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും: അശോക് ഗെലോട്ട്

Google Oneindia Malayalam News

ജയ്പൂര്‍: 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തുടരുമെന്ന അവകാശവാദവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മറക്കുക, ക്ഷമിക്കുക, ഒന്നിക്കുക എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്നിടത്തോളം അത് തുടരും. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിക്കുകയും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും. വ്യാഴാഴ്ച രാത്രി പാർട്ടി എംഎൽഎമാരുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് -19 വാക്സിനേഷനായി ഒരു എം‌എൽ‌എയ്ക്ക് മൂന്ന് കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ തുക നേരത്തെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന കാര്യം ഉറപ്പാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന നിയമസഭയിലെ ചീഫ് വിപ്പ് മഹേഷ് ജോഷി വ്യക്തമാക്കി.

 ashok-gehlot-

എംഎൽഎമാരുടെ ഫണ്ടിൽ നിന്ന് തടഞ്ഞുവെച്ച മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം 5 കോടി രൂപയിൽ ആരോഗ്യമേഖലയിൽ രണ്ട് കോടി രൂപയും ബാക്കി 3 കോടി രൂപ വികസന പ്രവർത്തനങ്ങൾക്കായും ചെലവഴിക്കും. രണ്ടര വർഷത്തെ ഭരണകാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങലെ കുറിച്ചുള്ള ലഘുലേഖകൾ അച്ചടിച്ച് അവ പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ ഗെലോട്ട് എം‌എൽ‌എമാരോട് ആവശ്യപ്പെട്ടതായും ജോഷി പറഞ്ഞു.

ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി), പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) എന്നിവയ്ക്കും ലഘുലേഖകൾ നൽകും. രാജസ്ഥാനിലെ സർക്കാറിന്റെയും എം‌എൽ‌എമാരുടെയും അത്രമികച്ച പ്രകടനം മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ലെന്നായിരുന്നു രാജസ്ഥാന്റെ എ‌ഐ‌സി‌സി ചുമതലയുള്ള അജയ് മാക്കന്റെ അഭിപ്രായ പ്രകടനം. മന്ത്രിസഭാ പുനഃസംഘടനയും യോഗത്തില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് 20 ജില്ലകളിൽ നിന്നുള്ള 49 എം‌എൽ‌എമാരുമായി വ്യാഴാഴ്ച മാക്കന്‍ കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സംസ്ഥാന പര്യടനത്തിനിടെ 115 നിയമസഭാംഗങ്ങളെയാണ് മാക്കന്‍ നേരില്‍ കണ്ടത്. എംഎല്‍എമാര്‍ നല്‍കിയ ഫീഡ്ബാക്ക് മാക്കെന്‍ എഐസിസി നേതൃത്വത്തിന്‍ സമര്‍പ്പിക്കും.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

English summary
party is united: Congress will come to power in Rajasthan in 2023: Ashok Gellot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X