Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റെ നീക്കം തടയാന്‍ രണ്ടും കല്‍പ്പിച്ച് ഉമ്മന്‍ചാണ്ടി; നാളെ ദില്ലിയിലെത്തി സോണിയ ഗാന്ധിയ കാണും

ദില്ലി: സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും സംഘത്തിന്റെയും നീക്കത്തിനെതിരെ ഉമ്മന്‍ചാണ്ടി. നാളെ ദില്ലിയില്‍ എത്തുന്ന ഉമ്മന്‍ചാണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ പുനഃസംഘടനയ്ക്ക് എതിരായ നിലപാട് ഉമ്മന്‍ചാണ്ടി വ്യക്തമാക്കും.

പുനഃസംഘടനയ്ക്കെതിരെ യോജിച്ച് മുന്നോട്ട് പോവാന്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട ദില്ലിയിലെത്തി എ ഐ സി സി നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിക്കുന്നത്.

പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്.

പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതിന്റെ ആദ്യപടിയായി അംഗത്വ വിതരണം ഉള്‍പ്പടെ ആരംഭിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുനഃസംഘടനുമായി മുന്നോട്ട് പോയാല്‍ തിരഞ്ഞെടുപ്പ് വെറും ചടങ്ങിന് മാത്രമായി ഒതുക്കപ്പെടും എന്നാണ് ഗ്രൂപ്പുകളുടെ പ്രധാന പരാതി. ഇക്കാര്യം നവംബര്‍ രണ്ടിന് ചേര്‍ന്ന കെ പി സി സി നേതൃയോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

തനി നാടന്‍ ലുക്കില്‍ പ്രിയ പി വാര്യര്‍: ഒപ്പം ഗ്ലാമറസ് ലുക്കും, വൈറലായി ചിത്രങ്ങള്‍

എ, ഐ ഗ്രൂപ്പുകള്‍ മാത്രമല്ല മുന്‍ കെ പി സി സി പ്രസിഡന്റുമാരായിരുന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ

എ, ഐ ഗ്രൂപ്പുകള്‍ മാത്രമല്ല മുന്‍ കെ പി സി സി പ്രസിഡന്റുമാരായിരുന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഈ ഒരു സാഹചര്യത്തില്‍ സംഘടന തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകരുതെന്ന നിലപാടുള്ളവരാണ്. എന്നാല്‍ ഇതെല്ലാം തള്ളിയ അധ്യക്ഷന്‍ കെ സുധാകരന്‍ സംഘടന തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു.

പുനഃസംഘടനയ്ക്ക് എതിരായ നിലപാട് ഇതുവരെ എ ഐ സി സി സ്വീകരിച്ചിട്ടില്ല

പുനഃസംഘടനയ്ക്ക് എതിരായ നിലപാട് ഇതുവരെ എ ഐ സി സി സ്വീകരിച്ചിട്ടില്ല. മാത്രമല്ല 14 ഡി സി സി അധ്യക്ഷന്‍മാരും തന്റെ തീരുമാനത്തിനൊപ്പം ഉണ്ടെന്നുമാണ് സുധാകരന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഗ്രൂപ്പുകളും ഉറച്ച് നിന്നു. നാമനിര്‍ദേശത്തിലൂടെ തങ്ങളുടെ ഇഷ്ടക്കാരെ സുപ്രധാന പദവികളില്‍ തിരുകി കയറ്റാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമമെന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നു.

കെ പി സി സി അധ്യക്ഷനെ ഉള്‍പ്പെടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ ഐ സി സി

സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ യാതൊരു നിയമനങ്ങളും പാടില്ലെന്ന പാര്‍ട്ടി ഭരണഘടനാ ചട്ടവും ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കാണിക്കുന്നു. കെ പി സി സി അധ്യക്ഷനെ ഉള്‍പ്പെടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ ഐ സി സി. നിര്‍ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഈ നേതൃത്വത്തിന് കീഴില്‍ പുനഃസംഘടനയുമായി മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിക്ക് മുന്‍പാകെ വ്യക്തമാക്കും.

കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചര്‍ച്ച

കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചര്‍ച്ചകളിലേക്ക് കടക്കാന്‍ പോവുകയാണ് കെ പി സി സി നേതൃത്വം. ഈ നിയമനങ്ങള്‍ തടയാനാണ് ഗ്രൂപ്പുകള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കുറച്ചുനാള്‍ മുന്‍പ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പുനഃസഘടന വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് എ ഐ സി സി വ്യക്തമാക്കിയിരുന്നില്ല.

'നിങ്ങളുടെ പ്രതികരണമാണ് യഥാര്‍ത്ഥ പ്രശ്നം'; ഗ്രെയിസ് ആന്റണിയുടെ പുതിയ ചിത്രം വൈറലാവുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+