'ഡോര്‍ തുറക്കാന്‍ അച്ഛന്റെ പ്രായമുള്ള പൊലീസുകാര്‍, ഐപിഎസുകാരുടെ കൈക്ക് എന്താ ഉളുക്കുണ്ടോ'
എസ് പി വന്നാല്‍ ഗണ്‍മാന്‍ ഡോര്‍ തുറന്നാലേ പുറത്തിറങ്ങൂ. അച്ഛന്റെ പ്രായമുള്ള പൊലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കൊല്ലം: ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാര്‍ രംഗത്ത്. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിമര്‍നവുമായി രംഗത്തെത്തിയത്. പുതിയ ഐ പി എസുകാര്‍ക്ക് കയ്യില്‍ ഉളുക്കുണ്ടോ, പുതിയ ഐ പി എസുകാര്‍ക്ക് കൈയില്‍ ഉളുക്കുണ്ടോ? ടി വി ഓണ്‍ചെയ്യാനും വാഹനത്തിന്റെ ഡോര്‍ തുറന്നുകൊടുക്കാനും ഗണ്‍മാന്‍ വേണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

ഗണ്‍മാന്‍ ഡോര്‍ തുറന്നാലേ
എസ് പി വന്നാല്‍ ഗണ്‍മാന്‍ ഡോര്‍ തുറന്നാലേ പുറത്തിറങ്ങൂ. അച്ഛന്റെ പ്രായമുള്ള പൊലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഈ ചെയ്യുന്നത് ശരിയാണോ, ജന്മികളോ മറ്റോ ആണോ, സ്വന്തമായി ഡോര്‍ തുറക്കാന്‍ കയ്യില്‍ ഉളുക്കുണ്ടോ. ഓര്‍ഡര്‍ലി സംസ്‌കാരത്തിന്റെ കാലം കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ വേണ്ടെന്ന് പറയും
ചിലര്‍ തനിക്കും സ്‌നേഹത്തോടെ ഡോര്‍ തുറന്നുതരാറുണ്ട്. എന്നാല്‍ ഞാന്‍ വേണ്ടെന്ന് പറയും. ഡോര്‍ തുറക്കാന്‍ ആരോഗ്യമില്ലാത്തപ്പോള്‍ നോക്കാം. ഇപ്പോള്‍ തനിക്ക് ആരോഗ്യമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പൊലീസിനെ കാണേണ്ടത് ആ രീതിയില്‍ അല്ല, എം എസ് സിയും മറ്റും പഠിച്ചവരൊക്കെയാണ് ഇപ്പോള്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായി ജോലി ചെയ്യുന്നത്.

തുണി കഴുകി വിരിപ്പിച്ചാല്‍
ഇവരെ കൊണ്ട് ഐ പി എസുകാരന്റെ തുണി കഴുകി വിരിപ്പിച്ചാല്‍ ഞാന്‍ അതില്‍ പ്രതിഷേധിക്കും. അടിമത്വത്തിന്റെ കാലം കഴിഞ്ഞു. പൊലീസ് സ്റ്റേഷനില്‍ 184 പൊലീസുകാരുടെ കുറവേയുള്ളുവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എനിക്ക് അത് തമാശയായിട്ടാണ് തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യം പറയുമ്പോള്‍
എം എല്‍ എമാര്‍ക്കൊപ്പം നാലും അഞ്ചും പൊലീസുകാരാണ് വെറുതെയുള്ളത്. ഇവരെ മടക്കി സ്റ്റേഷനിലേക്ക് വിട്ടാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ കുറവ് നികത്താന്‍ സാധിക്കും. സത്യം പറയുമ്പോള്‍ എനിക്കെതിരെ തിരിഞ്ഞിട്ട് കാര്യമുണ്ടോ.

പ്രതിപക്ഷത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ല
എത്ര പൊലീസ് സ്റ്റേഷനുകളിലെ ബ്രത്ത് അനലൈസര്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അത് പരിശോധിക്കണം. യാഥാര്‍ഥ്യം പറയാന്‍ കെ ബി ഗണേഷ് കുമാര്‍ മാത്രമേ വരൂ. അത് പറയുമ്പോള്‍ ഭരണമുന്നണി വിട്ട് പ്രതിപക്ഷത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ഇടതുമുന്നണിയെ വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ രംഗത്തെത്തിയിരുന്നു.

പ്രതികരിച്ച് മുഖ്യമന്ത്രി
മുന്നണിയില്‍ ആരോഗ്യകരമായ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന വിമര്‍ശനമാണ് ഗണേഷ് കുമാര്‍ ഉന്നയിച്ചത്. മുന്നണിയില്‍ കൂടിയാലോചന കുറവാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രതികരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്നങ്ങള്‍ ഉന്നയിക്കേണ്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഗണേഷ് കുമാറിന്റെ മണ്ഡലത്തില്‍
ആ ശൈലി ശരിയല്ലെന്നും സര്‍ക്കാര്‍ പണം അനുവദിക്കാതെയാണോ ഗണേഷ് കുമാറിന്റെ മണ്ഡലത്തില്‍ വികസനം നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പത്താനാപുരം മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെ കണക്കും മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു കേള്‍പ്പിച്ചു. എല്‍ ഡി എഫ് നിയമസഭ കക്ഷി യോഗത്തിലാണ് പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചത്.

സര്‍ക്കാര്‍ അവഗണിക്കുന്നു
നിയമസഭ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായുള്ള നിയമസഭ കക്ഷി യോഗത്തിലാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് വികസനമെത്തുന്നില്ലെന്ന പരാതി ഉന്നയിച്ചത്. ഭരണകക്ഷി എം എല്‍ എമാരെ പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് ഗണേഷ് പറഞ്ഞത്.












Click it and Unblock the Notifications