പയ്യോളി മനോജ് വധക്കേസ് ബിജെപി-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് തെളിവ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ബിജെപി, സിപിഎം ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണ് പയ്യോളി മനോജ് വധക്കേസെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്. കേസില്‍ ്‌കോണ്‍ഗ്രസിന്റയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകള്‍ ബന്ധപ്പെടുത്തി സിപിഎം നടത്തിയ പ്രസ്താവനകള്‍ സ്വന്തം അപരാധത്തിന്റെ ജാള്യത മറിച്ചുവയ്ക്കാനാണ്.

ലോറിയിടിച്ച് പിതാവും മകളും മരിച്ച കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

പകല്‍ അക്രമത്തിന് ആഹ്വാനം ചെയ്യുകയും രാത്രി കോണ്‍ഗ്രസ് വിമുക്ത ഭാരതം സ്വപ്നം കാണുകയും ചെയ്യുന്ന ഇരട്ടക്കുട്ടികളായി സിപിഎമ്മും ബിജെ പിയും മാറി. സ്വന്തം പാര്‍ട്ടി ഓഫിസിനു നേരെ ബോംബെറിയുകയും ജില്ലാ സെക്രട്ടറിയെ വിധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപിയിലെ ഒരാളെ പോലും ചോദ്യം ചെയ്യാത്തതു തന്നെ സിപിഎം- ആര്‍എസ്എസ് ബന്ധത്തിന്റെ പ്രത്യക്ഷ തെളിവാണ്. അല്ലെങ്കില്‍ പാര്‍ട്ടി ഓഫിസ് ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം പിന്‍വലിക്കാന്‍ സിപിഎം തയ്യാറാവണം. മനോജ് വധക്കേസിനു ശേഷം പയ്യോളിയിലുണ്ടായ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Payyoli manoj murder case-bjp-cpm compromise is a proof of politics

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്