മാണിക്കും മകനുമെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്
കോട്ടയം: കെഎം മാണിക്കും മകന്‍ ജോസ് കെ മാണിക്കുമെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. കൃത്രിമ റബ്ബര്‍ വിതരണത്തിനായി 1989 മുതല്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റോയല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനിയുടെ പിന്നില്‍ കെഎം മാണിയും ജോസ് കെ മാണിയും ഇവരുടെ ബന്ധുക്കളുമാണെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം.
കമ്പനിയുടെ ചുമതലകള്‍ വഹിക്കുന്നവരില്‍ ഒരാള്‍ മാണിയുടെ മകളുടെ ഭര്‍ത്താവാണെന്നും മറ്റൊരു പാര്‍ട്ണര്‍ അടുത്ത ബന്ധുവാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.

എംപി ആകുന്നതിന് മുപ് ജോസ് കെ മാണി കമ്പനിയുടെ പാര്‍ട്ണര്‍ ആയിരുന്നെന്നും ഇപ്പോള്‍ ഭാര്യയാണ് കമ്പനിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ റബ്ബറിന് വിലകുറയുന്നതിന് കാരണം ഇതേ കമ്പി തന്നെയാണെന്നും ജോര്‍ജ് ആരോപിച്ചു.
റബ്ബര്‍ വിലയിടിവിനെതിരെ സമരം ചെയ്യുന്ന ജോസ് കെ മാണിയുടേത് നാടകം മാത്രമാണെന്നും ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications