കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീലും മന്ത്രി റിയാസും പോപ്പുലര്‍ ഫ്രണ്ടുകാര്‍; മകളെ കെട്ടിച്ച് കൊടുത്തില്ലേ, പിന്നെന്താ- പിസി ജോര്‍ജ്

Google Oneindia Malayalam News

കോട്ടയം: മുന്‍ മന്ത്രി കെടി ജലീലും മന്ത്രി മുഹമ്മദ് റിയാസും പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്. റിയാസിനെതിരെ എന്‍ഐഎ അന്വേഷണമുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഷെകയ്‌ന യുട്യൂബ് ചാനലിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. എന്നാല്‍ ഈ ആരോപണത്തിന് തെളിവായി പിസി ജോര്‍ജ് ഒന്നും പറഞ്ഞില്ല. പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഐഎ അന്വേഷണവും ഹര്‍ത്താലുമെല്ലാം ചര്‍ച്ച ചെയ്യുമ്പോഴാണ് പിസി ജോര്‍ജിന്റെ പ്രതികരണം.

p

''പോപ്പുലര്‍ ഫ്രണ്ട് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് എവിടെ വരെ എത്തി. ആദ്യം സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ ആയി തുടങ്ങിയതാ. അത് നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടായി. നമ്മുടെ മന്ത്രി കെടി ജലീലൊക്കെ അതിന്റെയാളാ. അയാളൊക്കെ പോപ്പുലര്‍ ഫ്രണ്ടാ. എസ്ഡിപിഐക്കാരനാണ്. അയാളള്‍ മന്ത്രിയായിരുന്നു കേരളത്തില്‍. മുഹമ്മദ് റിയാസ്, മന്ത്രി... അയാളേതാ, അയാളെ പറ്റിയും എന്‍ഐഎയുടെ അന്വേഷണം ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഞങ്ങളുടെ ഭൂമി തിരിച്ചുകിട്ടണം; പിന്മാറുന്ന പ്രശ്‌നമില്ലെന്ന് യുഎഇ, 3 ദ്വീപുകള്‍ എങ്ങനെ ഇറാന്‍ പിടിച്ചു?ഞങ്ങളുടെ ഭൂമി തിരിച്ചുകിട്ടണം; പിന്മാറുന്ന പ്രശ്‌നമില്ലെന്ന് യുഎഇ, 3 ദ്വീപുകള്‍ എങ്ങനെ ഇറാന്‍ പിടിച്ചു?

സത്യത്തില്‍ പിണറായി വിജയന്‍ തന്നെ അകത്ത് പോകുന്ന സാഹചര്യമുണ്ടാകും. കാരണം, പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും വളം വച്ചുകൊടുക്കുന്ന മെയ്ന്‍ ആള് പിണറായി വിജയന്‍ തന്നെയാണ്. മകളെ കെട്ടിച്ച് കൊടുത്തില്ലേ, പിന്നെന്താ. എനിക്ക് വ്യക്തി വിരോധമില്ല. ഒരാളോടും എനിക്ക് വിരോധമില്ല, പക്ഷേ, സത്യം പറയണ്ടേ.... ഇങ്ങനെ പോകുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍.

മുമ്പും പല തവണ വിവാദ പ്രതികരണങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച നേതാവാണ് പിസി ജോര്‍ജ്. വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ തിരുവനന്തപുരത്തും എറണാകുളത്തും അദ്ദേഹത്തിനെതിരെ കേസുണ്ട്. രണ്ട് കേസിലും അറസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ ഉടനെ ജാമ്യം ലഭിച്ചു.

ജര്‍മനിയില്‍ 'ഇരുട്ട് പരക്കും'... രക്ഷ തേടി സൗദിയിലെത്തി ചാന്‍സലര്‍, യുഎഇയും ഖത്തറും സഹായിച്ചേക്കുംജര്‍മനിയില്‍ 'ഇരുട്ട് പരക്കും'... രക്ഷ തേടി സൗദിയിലെത്തി ചാന്‍സലര്‍, യുഎഇയും ഖത്തറും സഹായിച്ചേക്കും

തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്താണ് പിസി ജോര്‍ജ് ആദ്യം വിദ്വേഷ പ്രസംഗം നടത്തിയത്. ഇത്തരം പ്രതികരണങ്ങള്‍ നടത്തരുത് എന്ന ഉപാധിയോടെ കോടതി ജാമ്യം നല്‍കി. പിന്നാലെയാണ് എറണാകുളത്ത് സമാനമായ രീതിയില്‍ പ്രസംഗിച്ചത്. ഈ കേസിലും കോടതി ജാമ്യം നല്‍കി. ഒരേ തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിച്ചിട്ടും പിസി ജോര്‍ജിന് ജാമ്യം നല്‍കിയതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

English summary
PC George Alleged That KT Jaleel and Minister Mohammed Riyas Are Popular Front Member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X