മാണിയും കണ്ടു സരിതയെ!
തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനം തെറിച്ച പിസി ജോര്‍ജ്ജ് കെഎം മാണിക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത്. കെഎം മാണി, സരിത എസ് നായരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ജോര്‍ജ്ജ് പറയുന്നത്.
ജോസ് കെ മാണിയെ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് ആരോപണം. മാവേലിക്കരയില്‍ വച്ചായിരുന്നു ഈ രഹസ്യ കൂടിക്കാഴ്ചയെന്നും ജോര്‍ജ്ജ് പറയുന്നു.

സരിതയുടേതെന്ന പേരില്‍ ആദ്യം പുറത്ത് വന്ന കത്തില്‍ ജോസ് കെ മാണിയുടെ പേര് വന്ന സാഹചര്യത്തിലായിരുന്നു ഇത്. ഔദ്യോഗിക വാഹനം പോലും ഒഴിവാക്കിയാണ് മാണി മാവേലിക്കരയില്‍ എത്തി സരിതയെ കണ്ടെന്നാണ് ജോര്‍ജ്ജ് പറയുന്നത്.
ബാര്‍ കോഴയില്‍ മാണി ഉണ്ടാക്കിയ പണത്തിന്റെ പകുതിയും സരിത കൊണ്ടുപോയെന്നാണ് താന്‍ സംശയിക്കുന്നത്. താന്‍ മാംസക്കച്ചവടത്തിന്റെ ആളല്ല- ജോര്‍ജ്ജിന്റെ പ്രതികരണങ്ങള്‍ ഇങ്ങനെ തുടരുന്നു.
സരിതയുടെ കത്ത് താനല്ല പുറത്ത് വിട്ടതെന്നാണ് പിസി ജോര്‍ജ്ജ് ഇപ്പോഴും പറയുന്നത്. കെഎം മാണിയേയും കുടപുംബത്തേയും സംബന്ധിച്ച കൂടുതല് രഹസ്യങ്ങള്‍ താന്‍ പുറത്ത് വിടുമെന്ന ഭീഷണിയും ജോര്‍ജ്ജ് മുഴക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications