കുഞ്ഞാലികുട്ടി കണ്ണുരുട്ടിയപ്പോൾ ആ 'വാക്ക്' പിന്നെ ടിയാൻ ഉച്ചരിച്ചിട്ടില്ല: വിഡി സതീശനതിരെ പിസി ജോർജ്
കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി നേതാവ് പിസി ജോർജ്. കേരളത്തിലെ പ്രീണന രാഷ്ട്രീയം സർവ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശൻ യു ഡി എഫിന്റെ നേതൃനിരയിലെത്തിതിന് ശേഷമാണെന്നാണ് പിസി ജോർജ് ആരോപിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുന്‍ പൂഞ്ഞാർ എം എല്‍ എയുടെ ആരോപണം.
മത മൗലിക വാദികൾ ഇരിക്കാൻ പറയുമ്പോൾ മുട്ടിൽ ഇഴയുന്ന നിലയിലേയ്ക്ക് സതീശൻ അധഃപധിച്ചിരിക്കുന്നു. ഒരു വിഭാഗം മാത്രമല്ല ന്യൂനപക്ഷം എന്ന ചിന്ത കൂടി വേണം. ഇങ്ങനെ ഉള്ളവർ നയിക്കുന്ന ഒരു മുന്നണിയ്ക്ക് എന്ത് വിശ്വസിച്ചാണ് മറ്റു സമുദായ അംഗങ്ങൾ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. പിസി ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രീണന കുമാരൻ
കേരളത്തിലെ പ്രീണന രാഷ്ട്രീയം സർവ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശൻ യു ഡി എഫ്ഫിന്റെ നേതൃ നിരയിലെത്തിയതിന് ശേഷമാണ്. നാർകോട്ടിക ജിഹാദിനെക്കുറിച്ചും, ലവ് ജിഹാദിനെക്കുറിച്ചും മയക്കു മരുന്നു വ്യാപനതിനെക്കുറിച്ചും പള്ളിയിൽ വിശ്വാസികളോട് സംസാരിച്ചതിന്റെ പേരിൽ കല്ലറങ്ങാട്ട് പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചത് ഇയാൾ ആയിരുന്നു.
ആരെ സന്തോഷിപ്പിക്കാൻ ആയിരുന്നു അത്? ലീഗിനെയോ? അതോ പോപ്പുലർ ഫ്രണ്ടിനെയോ?അതേ പോലെ ഹമാസ് വിഷയത്തിൽ മത മൗലികവാദികൾ നടത്തിയ റാലികളും സമ്മേളനങ്ങളും ഉദ്ഘാടനം ചെയ്തത് ഇതേ സതീശൻ. മുനമ്പം വിഷയത്തിൽ മുനമ്പത്തു ഇരകളുടെ അടുത്ത് വന്നു വഖഫ് ഭൂമി അല്ല എന്നു പറഞ്ഞ സതീശൻ തിരുവനന്തപുരത്തു എത്തിയപ്പോൾ നിയമസഭയിൽ നിലപാട് മാറ്റി വഖഫ് ബില്ലിനെതിരെ വേട്ടക്കാരോടൊപ്പം കൂടി.
കുഞ്ഞാലികുട്ടി കണ്ണുരുട്ടിയപ്പോൾ വഖഫ് എന്ന വാക്ക് പോലും ടിയാൻ ഉച്ചരിച്ചിട്ടില്ല. മത മൗലിക വാദികൾ ഇരിക്കാൻ പറയുമ്പോൾ മുട്ടിൽ ഇഴയുന്ന നിലയിലേയ്ക്ക് സതീശൻ അധഃപധിച്ചിരിക്കുന്നു. ഒരു വിഭാഗം മാത്രമല്ല ന്യൂനപക്ഷം എന്ന ചിന്ത കൂടി വേണം. ഇങ്ങനെ ഉള്ളവർ നയിക്കുന്ന ഒരു മുന്നണിയ്ക്ക് എന്ത് വിശ്വസിച്ചാണ് മറ്റു സമുദായ അംഗങ്ങൾ വോട്ട് ചെയ്യുന്നത്? പാലാ ബിഷപ് ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു ഇന്ന് കാലം തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തെ അതിന്റെ പേരിൽ ഏറ്റവും കൂടുതൽ ക്രൂഷിച്ച സതീശൻ ഇന്ന് മാപ്പ് പറയാൻ തയ്യാറാവണം.












Click it and Unblock the Notifications