സിപിഎമ്മിനൊപ്പം നില്‍ക്കില്ലെന്ന് ജോസ് കെ മാണി തീരുമാനിക്കണം; ആത്മാഭിമാനമുണ്ടെങ്കില്‍... പിസി ജോര്‍ജ്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. മുന്‍ ധനമന്ത്രി കെഎം മാണി അഴിമതിക്കാരനായിരുന്നു എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. നിയമസഭയിലെ കൈയ്യാങ്കളി കേസ് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കവെയായിരുന്നു ഈ പ്രതികരണം.
ഹൈക്കോടതി ഹര്‍ജി തള്ളുകയും കേസുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭയിലെ കൈയ്യാങ്കളി ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ് എന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഡ് നിരീക്ഷിച്ചു. ഈ വേളയിലാണ് കെഎം മാണി അഴിമതിക്കാരനായിരുന്നുവെന്നും അഴിമതിക്കാരന് എതിരായ പ്രതിഷേധമാണ് സഭയില്‍ നടന്നതെന്നും സര്‍ക്കര്‍ ബോധിപ്പിച്ചത് ചര്‍ച്ചയായിരിക്കുന്നത്.

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം
ജോസ് കെ മാണി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന വേളയിലാണ് പിതാവിനെ അഴിമതിക്കാരന്‍ എന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശേഷിപ്പിച്ചത്. ഇതാണ് വരുംദിവസങ്ങളില്‍ ചര്‍ച്ചയാകുക. പിതാവിനെ മോശമാക്കി ചിത്രീകരിക്കുന്ന സിപിഎമ്മിനൊപ്പം ജോസ് കെ മാണി നില്‍ക്കരുത് എന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.
ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടത് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണം. മാണി അഴിമതിക്കാരനായിരുന്നു എന്നത് എല്‍ഡിഎഫിന്റെ എക്കാലത്തേയും നിലപാടാണ്. ഇവര്‍ക്കൊപ്പം ജോസ് കെ മാണി നില്‍ക്കുന്നത് അപമാനമാണ്. സിപിഎമ്മിനൊപ്പം നില്‍ക്കില്ലെന്ന് ജോസ് തീരുമാനിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കണം. അല്ലെങ്കില്‍ മാണി അഴിമതിക്കാരനാണ് എന്ന് ജോസ് സമ്മതിക്കുകയാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.
അതീവ ഗ്ലാമറസായി നടി ബവിത്ര; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications