പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കി
തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കെഎം മാണിയുടെ കത്ത് പരിഗണിച്ചാണ് തീരുമാനമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്കൊടുവില്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് നടപടി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് പിസി ജോര്‍ജ്ജുമായി അവസാനവട്ട ചര്‍ച്ച നടത്തിയത്.

മുന്നണി സംവിധാനത്തില്‍ എടുക്കേണ്ട നയപരമായ നിലപാടുകളുടെ ഭാഗമായിട്ടാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രി വിശദീരകരിച്ചത്. പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കെഎം മാണി മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തത്.
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് താന്‍ രാജിവക്കില്ലെന്നായിരുന്നു അല്‍പം മുന്പ് പിസി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞത് . ഈ സാഹചര്യത്തില്‍ ജോര്‍ജ്ജിനെ പുറത്താക്കിയതായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരും . ജോര്‍ജ്ജ് ഇപ്പോഴും കേരള കോണ്‍ഗ്രസ്സിലും യുഡിഎഫിലും തന്നെയാണെന്നും ഭാവി കാര്യങ്ങള്‍ ജോര്‍ജ്ജിന് തീരുമാനിക്കാമെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞത് .












Click it and Unblock the Notifications