കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'35 സംസ്ഥാനങ്ങളെന്ന് പറഞ്ഞില്ലേ; ശിവൻകുട്ടിക്ക് ഓർമ്മ നിൽക്കുന്നില്ല,മെഡുല ഒബ്ലാംഗേറ്റയ്ക്ക് അന്ന് അടി കിട്ടി'

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതികായ ആറ് എല്‍ ഡി എഫ് നേതാക്കളുടെ വിടുതല്‍ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കൂടാതെ പ്രതികള്‍ വിചാരണ നേരിടണമെന്നും സി ജെ എം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 22ന് നേരിട്ട ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം അന്ന് വായിച്ച് കേള്‍പ്പിക്കും.

ബസ്സോടിച്ച് മടുത്തു; പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി കെഎസ്ആര്‍ടിസി, ഇനി മുഴുവന്‍ വൈദ്യുതിയില്‍ബസ്സോടിച്ച് മടുത്തു; പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി കെഎസ്ആര്‍ടിസി, ഇനി മുഴുവന്‍ വൈദ്യുതിയില്‍

ബാര്‍ കോഴക്കേസില്‍ പ്രതിയായ മുന്‍ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ സ്പീക്കറുടെ ഇരിപ്പടവും കമ്പ്യൂട്ടറും മൈക്കുമെല്ലാം നശിച്ച കേസിലാണ് കഴിഞ്ഞ ദിവസം നിര്‍ണായക ഉത്തരവ് പുറത്തുന്നിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എംഎല്‍എയും അന്നത്തെ സംഭവത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്ത പിസി ജോര്‍ജ്. ഏഷ്യാനെറ്റ് ന്യൂസിലെ ചാനല്‍ ചര്‍ച്ചയിലാണ് പി സി ജോര്‍ജിന്റെ പ്രതികരണം..

1

വി ശിവന്‍കുട്ടി രാജിവച്ച് വിചാരണ നേരിടുക എന്നതാണ് സാമാന്യ മര്യാദയെന്ന് പിസി ജോര്‍ജ് പറഞ്ഞു. പക്ഷേ, ഇതിലെ മറ്റൊരു പ്രശ്‌നം, ഇത് ശിവന്‍കുട്ടി ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല, ശിവന്‍ കുട്ടിക്ക് ഒരു പാര്‍ട്ടിയുണ്ട്. ആ പാര്‍ട്ടി പ്രതിനിധീകരിക്കുന്ന മുന്നണിയുണ്ട്. ആ മുന്നണിക്ക് വലിയ അര്‍ത്ഥമൊന്നുമില്ല. ഈ വിഷയത്തില്‍ ആ പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനമെടുക്കേണ്ടത്. അവര്‍ രാജിവയ്ക്കാന്‍ പറഞ്ഞാല്‍ രാജിവയ്ക്കും. തുടരാന്‍ പറഞ്ഞാല്‍, തുടരും. ഇതാണ് സംഭവിക്കാന്‍ പോകുന്നത്.

2

പക്ഷേ, ഇക്കാര്യത്തില്‍ ഒരു സത്യമുണ്ട്. നമ്മുടെ നീതിന്യാ വ്യവസ്ഥയില്‍ കുറേയെറെ മാറ്റങ്ങള്‍ വേണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. നമ്മുടെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് തന്നെ അപകടാണ്. ഏത് ഒരാള്‍ക്കും കുറ്റവും തെറ്റും ചെയ്യാനും പ്രേരണ നല്‍കുന്ന നിയമമാണ് നമ്മുടേത്. ഈ നിയമം മാറണം. ഇന്ന് ഉത്ര കേസില്‍, ആ പാവപ്പെട്ട പെണ്ണിനെ രണ്ട് തവണ പാമ്പ് കടിപ്പിച്ച് കൊന്നിട്ട് രണ്ട് ജീവപര്യന്തം കൊടുത്ത ജഡ്ജിയാണ് നമുക്കുള്ളത്. അവനെ വെടിവച്ച് കൊല്ലാന്‍ നിയമമുണ്ടാക്കണ്ടെ- പിസി ജോര്‍ജ് ചോദിച്ചു.

3

അന്ന് നിയമസഭയില്‍ നടന്നുകൊണ്ടിരുന്ന സംഭവങ്ങള്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ആ ശിവന്‍കുട്ടിയും മറ്റുമൊക്കെ എന്താ ചെയ്തത്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മാന്യന്മാരായ മന്ത്രിമാരൊക്കെ എന്താ ചെയ്തത്. ആ സ്പീക്കറുടെ കസേര മുഴുവന്‍ താഴോട്ട് ഇടന്നത് ലോകം മുഴുവനും കണ്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെയൊക്കെ തലയുടെ മുകളിലൂടെ കയറിയാണ് ശിവന്‍കുട്ടി പോയത്. എന്നാണ് ഒരു തെറ്റും ചെയ്തില്ലെന്നാണ് വക്കീലന്മാര്‍ വാദിക്കുന്നത്- പി സി ജോര്‍ജ് പറഞ്ഞു.

4

ജനങ്ങളുടെ മുന്നില്‍ നിയമവ്യവസ്ഥയെ പുച്ഛിക്കുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നയം എന്താണ്. തളിപ്പറമ്പില്‍ ഒരു പാവപ്പെട്ട ചെറുപ്പക്കാരനെ പരസ്യമായി വിചാരണ നടത്തി വെട്ടിക്കൊന്നു. ആ കേസിനെതിരയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുവരെ കേട്ടിട്ടുണ്ടോ പ്രോസിക്യൂഷനെതിരെ സര്‍ക്കാര്‍ നിലകൊള്ളുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ കാണുമ്പോള്‍ മാനസിക സംഘര്‍ഷം കൂടി അനുഭവിക്കേണ്ടിവരും.

5

നിയമസഭയില കയ്യാങ്കളി നേരത്തെ ഉറപ്പിച്ചുവന്നതാ. അത് വെറും ഒരു വികാരപ്രകടനം മാത്രമല്ല, അന്ന് മാണിയുടെ ബജറ്റ് പുസ്തകം തട്ടിപ്പറിക്കാന്‍ അഞ്ച് വനിത എംഎല്‍എമാരാണ് അവിടെ നിന്നത്. സ്പീക്കര്‍ വരാതിരിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി. ഇതെല്ലാം ലോകം മുഴുവനും കണ്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടാണ് ഞങ്ങള്‍ ഒന്നും ചെയ്തില്ല, നിരപരാധികളാണ് എന്ന് പറയുന്നത്. ഇതുപോലെയുള്ള പ്രതികളെ ശിക്ഷിക്കാനുള്ള അധികാരം കോടതിക്കില്ലേ, കോടതി ഇത് നീട്ടിനീട്ടികൊണ്ടു പോകുകയാണ്.

6

മര്യാദയെ നീതി ബോധമോ ഉണ്ടെങ്കില്‍ ശിവന്‍കുട്ടി രാജിവയ്ക്കുകയാണ് വേണ്ടത്. കെ കരുണാകരന്‍ എങ്ങനെയാണ് രാജിവച്ചത്. കെ എം മാണി എങ്ങനെയാണ് രാജിവച്ചത്. അങ്ങനെ എത്രയോ തെളിവുകള്‍ പറയാനുണ്ട്. ശിവന്‍കുട്ടി എന്ന് പറഞ്ഞയാള്‍ വളരെയോറെ പീഡനങ്ങള്‍ സഹിച്ച് വന്നയാളാണ്. ഞാന്‍ ഈ അടുത്ത കാലത്ത് അദ്ദേഹത്തെ പറ്റി അന്വേഷിച്ചപ്പോള്‍ എനിക്ക് സഹതാപം തോന്നി. അദ്ദേഹത്തിന് ഓര്‍മ്മ നില്‍ക്കുന്നില്ല.

7

അദ്ദേഹം പറഞ്ഞില്ലേ, ഇന്ത്യയില്‍ 38 സംസ്ഥാനങ്ങള്‍ ഉണ്ടെന്ന്. ഓര്‍മ്മയില്ലാതെ പറയുന്നതാണ്. അദ്ദേഹത്തിന് അന്ന് മെഡുല ഒബ്ലാകട്ടയ്ക്ക് കിട്ടിയ അടിയാണ്. വേദനിക്കുന്ന അനുഭവമാണ് അദ്ദേഹത്തിനുള്ളത്. അങ്ങനെ ഒരാളെ മന്ത്രിയാക്കിയതില്‍ തെറ്റില്ല. പിണറായിക്ക് നന്ദി വേണം അദ്ദേഹത്തോട്. ആ നന്ദിയുടെ ഭാഗമായി ശിവന്‍കുട്ടിയെ മന്ത്രിയാക്കിയത് നന്നായി. പക്ഷേ, വിദ്യാഭ്യാസം കൊടുക്കണ്ടായിരുന്നു. വല്ല എക്‌സൈസ് വല്ലതും കൊടുക്കാമായിരുന്നു. ഇപ്പോള്‍ അദ്ദേഹം രാജിവയ്ക്കണം. അതാണ് അതിന്റെ മര്യാദ.

8

സി പി എം ഈ സംഭവം ഉണ്ടായി ഒരു ആറ് മാസം കൊണ്ട് ഉണ്ടായ ഇടപാടാണ്, ഇത് പരസ്പരം ഉണ്ടായ ഒരു സംഘര്‍ഷമാണ്, വനിത എം എല്‍ എമാരെ ആക്രമിച്ചു. എങ്ങനെ മനസാക്ഷിയില്ലാതെ ഇങ്ങനെ പറയാന്‍ പറ്റുന്നു. മുഴുവന്‍ കണ്ടുകൊണ്ടിരുന്ന ആളാണ് ഞാന്‍. എന്ന് മാത്രമല്ല, ഈ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപനം, ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കില്ല, മാണി കള്ള ബജറ്റ് അവതരിപ്പിക്കുന്നു- പി സി ജോര്‍ജ് പറഞ്ഞു

9

ഇപ്പോള്‍ ഇടതുമുന്നണിയിലേക്ക് പ്രവേശനം നടത്തിയ ജോസ് കെ മാണിയെയും പിസി ജോര്‍ജ് വിമര്‍ശിച്ചു. സ്വന്തം തന്തയെ തള്ളിപ്പറയുന്ന മകനെ പറ്റി എന്ത് പറയാനാണ് എന്നായിരുന്നു പി സി ജോര്‍ജ് ജോസ് കെ മാണിയെ കുറിച്ച് പറഞ്ഞത്. കെ എം മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന് വാശിയോട് കൂടിയാണ് ഇറങ്ങിയത്. അന്ന് ഒരു കാരണവശാലും മാണിയെ നിയമസഭയിലേക്ക് കയറ്റില്ലെന്ന് തീരുമാനിച്ചു. ബാര്‍ കോഴ കേസ് സമയത്ത് ഞാന്‍ സി പി എമ്മിന്റെ എ കെ ജി സെന്ററില്‍ പോയി സംസാരിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

English summary
PC George says There is a problem with the memory of Minister V Sivankutty, Video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X