കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍; തര്‍ക്ക ഹര്‍ജിയുമായി പിസി ജോര്‍ജ് കോടതിയില്‍... വാദം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ്. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പിസി ജോര്‍ജിന് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പിസി ജോര്‍ജ് സര്‍ക്കാരിന്റെ ആവശ്യത്തെ ഖണ്ഡിച്ച് കോടതിയിലെത്തിയിരിക്കുകയാണ്. അദ്ദേഹം തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജിയില്‍ വാദം വെള്ളിയാഴ്ച നടക്കും. സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് പിസി ജോര്‍ജിന്റെ ഹര്‍ജി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്്‌ട്രേറ്റ് രണ്ടിലാണ് ഹര്‍ജി പരിഗണിക്കുക.

14

തനിക്കെതിരെ നടന്നത് രാഷ്ട്രീയ നീക്കമാണ്. തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല. നേരത്തെ നടത്തിയ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് പറഞ്ഞത്. അത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ല. പ്രോസിക്യൂഷന്‍ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

എറണാകുളത്ത് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നിലും രാഷ്ട്രീയക്കളിയാണ്. തിരുവനന്തപുരത്തെ കേസ് ബലപ്പെടുത്താനാണ് കൊച്ചിയില്‍ മറ്റൊരു കേസെടുത്തതെന്നും പിസി ജോര്‍ജ് തന്റെ ഹര്‍ജിയില്‍ വാദിക്കുന്നു. വെള്ളിയാഴ്ച ഹര്‍ജി കോടതി പരിഗണിക്കും. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയാല്‍ വീണ്ടും അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകും. കോടതി തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണ് പോലീസ്. തിടുക്കത്തില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യില്ലെന്ന് എറണാകുളത്ത് പോലീസ് പറഞ്ഞിരുന്നു.

സൗദിയില്‍ വന്‍ പരിഷ്‌കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടുംസൗദിയില്‍ വന്‍ പരിഷ്‌കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടും

കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടന്നത്. ഇവിടെ നടത്തിയ പ്രസംഗത്തിലാണ് പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. വലിയ പ്രതിഷേധം ഉയരുകയും പരാതികള്‍ ലഭിക്കുകയും ചെയ്തതോടെ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഫോര്‍ട്ട് പോലീസ് കേസെടുക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെങ്കിലും കോടതിയില്‍ ഹാജരാക്കിയ ഉടനെ ജാമ്യം കിട്ടി. ഇത് പോലീസിന്റെ വീഴ്ചയാണ് എന്ന ആക്ഷേപം ഉയര്‍ന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ച പിസി ജോര്‍ജിന്റെ നടപടിയും വിവാദമായി. ശേഷമാണ് എറണാകുളത്ത് വിവാദ പ്രസംഗം നടത്തിയത്. ഇതിന് പിന്നില്‍ സംഘാടകര്‍ക്ക് ഗൂഢലക്ഷ്യമുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Recommended Video

cmsvideo
PC ജോര്‍ജിനെ കണ്ടില്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ | Oneindia Malayalam

English summary
PC George Submits Dispute Petition in Thiruvananthapuram Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X