കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് നിരവധിപേർ മമ്മൂട്ടിയുടെ കാൽക്കൽ വന്നു വീണു; കേരളത്തിൽ അങ്ങനെയൊരു രംഗം സങ്കൽപിക്കാൻ പ്രയാസമാകും'

Google Oneindia Malayalam News

കൊച്ചി: ചലച്ചിത്ര ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകളും പ്രിയപ്പെട്ടവര്‍ എത്തിയിരുന്നു. പലരും താരത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. ആഗസ്റ്റ് ആറിനായിരുന്നു മമ്മൂട്ടി സിനിമ ലോകത്ത് എത്തി 50 വര്‍ഷം പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പല മുഹൂര്‍ത്തങ്ങളും അദ്ദേവുമായുള്ള അനുഭവങ്ങളും പലരും പങ്കുവച്ചിരുന്നു.

കുറുപ്പ് ഡയറക്ട് ഒടിടി റിലീസിന്, റെക്കോര്‍ഡ് തുക? മാലിക്കിനെയും കടത്തിവെട്ടി, പ്രഖ്യാപനം ഉടന്‍കുറുപ്പ് ഡയറക്ട് ഒടിടി റിലീസിന്, റെക്കോര്‍ഡ് തുക? മാലിക്കിനെയും കടത്തിവെട്ടി, പ്രഖ്യാപനം ഉടന്‍

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള മനോഹരമായ കുറിപ്പ് പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് കുണ്ടറ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ പി സി വി്ഷ്ണുനാഥ്. ചെറുപ്പം മുതല്‍ മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയെ പിന്തുടരുന്ന ഒരു ആസ്വാദകനെന്ന നിലയില്‍ ചിലത് കുറിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നതെന്ന് വിഷ്ണു നാഥ് പറയുന്നു.

കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

1

പുതിയ കാലത്തെ ഉള്‍ക്കൊള്ളാനും മാറ്റങ്ങള്‍ക്ക് അനുസരിച്ച് സ്വയം നവീകരിക്കാനും എന്നും ശ്രദ്ധിച്ച കലാകാരനാണ് അദ്ദേഹമെന്ന് വിഷ്ണുനാഥ് പറയുന്നു. ഒരു ലൊക്കേനില്‍ ഉണ്ടായ അനുഭവവും അദ്ദേഹം കുറിപ്പില്‍ വിവരിക്കുന്നുണ്ട്. നേരത്തെ കോണ്‍ഗ്രസ് നേതാവും എറണാകുളം എംപിയുമായ ഹൈബി ഈഡനും മമ്മൂട്ടിയെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരുന്നു. പിസി വിഷ്ണുനാഥിന്റെ വാക്കുകളിലേക്ക്...

2

കഴിഞ്ഞ ദിവസം തന്റെ ചലച്ചിത്ര ജീവിതത്തില്‍ അമ്പതിന്റെ നിറവിലെത്തിയ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയെക്കുറിച്ചുള്ള നിരവധി അഭിപ്രായ പ്രകടനങ്ങള്‍ കാണുവാനിടയായി. ചെറുപ്പം മുതല്‍ മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയെ പിന്തുടരുന്ന ഒരു ആസ്വാദകനെന്ന നിലയില്‍ ചിലത് കുറിക്കണമെന്ന് തോന്നി.

3

സേതുരാമയ്യരും ഹിറ്റ്ലര്‍ മാധവന്‍കുട്ടിയും കുട്ടേട്ടനും ക്യാപ്റ്റന്‍ തോമസും അറക്കല്‍ മാധവനുണ്ണിയും നന്ദഗോപാല മാരാറും ദാദാ മുഹമ്മദ് സാഹിബും ബല്‍റാമും ബെല്ലാരി രാജയും കറുത്ത പക്ഷികളിലെ മുരുകനും കയ്യൊപ്പിലെ ബാലചന്ദ്രനും ബിലാല്‍ ജോണ്‍ കുരിശിങ്കലും ഒരേകടലിലെ എസ് ആര്‍ നാഥനും മേജര്‍ ശിവറാമും കുട്ടിസ്രാങ്കും പ്രാഞ്ചിയേട്ടനും തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സും കുഞ്ഞനന്തനും ധര്‍ഥീപുത്രയിലെ കപില്‍ദേവ് സിങും ബാല്യകാല സഖിയിലെ മജീദും മുന്നറിയിപ്പിലെ സി കെ രാഘവനും ഉണ്ടയിലെ എസ് ഐ മണികണ്ഠനും മുതല്‍ വിവിധ തലങ്ങളിലുള്ള കഥാപാത്രങ്ങളുടെ എണ്ണപ്പെരുപ്പമാണ് മനസ്സില്‍. ചിലത് പരാമര്‍ശിച്ചുവെന്നുമാത്രം.

4

ഇത്തരത്തില്‍ കഥാപാത്രങ്ങളുടെ പൂര്‍ണതയാണ് മമ്മൂട്ടിയെന്ന മഹാനടനെ വ്യത്യസ്തനാക്കുന്നത്. ചെയ്തു തീര്‍ത്ത, ചായമണിഞ്ഞ സിംഹഭാഗം ചിത്രങ്ങളിലും മമ്മൂട്ടിയെന്ന നടനെയല്ല, കഥാപാത്രത്തെയാണ് കാണുവാന്‍ സാധിക്കുക. പഴശ്ശിരാജയും ചന്തുവും വൈക്കം മുഹമ്മദ് ബഷീറും പൊന്തന്‍മാടയും മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ഡാനിയും വാറുണ്ണിയും ഉള്‍പ്പെടെ മമ്മൂട്ടിക്ക് മാത്രം വഴങ്ങുന്ന എത്രയെത്ര ഭാവവിസ്മയങ്ങളാണ് നമ്മുടെ വെള്ളിത്തിരയില്‍ വസന്തം തീര്‍ത്തത്.

5

ന്യൂഡല്‍ഹിയിലെ ജി കെയും തനിയാവര്‍ത്തനത്തിലെ ബാലഗോപാലനും അമരത്തിലെ അച്ചൂട്ടിയും ഭൂതക്കണ്ണാടിയിലെ വിദ്യാധരനും വാത്സല്യത്തിലെ മേലേടത്ത് മാധവന്‍ നായരും പാഥേയത്തിലെ ചന്ദ്രദാസും നയം വ്യക്തമാക്കുന്നതിലെ സുകുമാരനും ഉള്‍പ്പെടെ മനസ്സിന്റെ അഭ്രപാളിയില്‍ എത്രയെത്ര മുഖങ്ങള്‍ മിന്നിമറിയുന്നു.

6

സേതുരാമയ്യരും ഹിറ്റ്ലര്‍ മാധവന്‍കുട്ടിയും കുട്ടേട്ടനും ക്യാപ്റ്റന്‍ തോമസും അറക്കല്‍ മാധവനുണ്ണിയും നന്ദഗോപാല മാരാറും ദാദാ മുഹമ്മദ് സാഹിബും ബല്‍റാമും ബെല്ലാരി രാജയും കറുത്ത പക്ഷികളിലെ മുരുകനും കയ്യൊപ്പിലെ ബാലചന്ദ്രനും ബിലാല്‍ ജോണ്‍ കുരിശിങ്കലും ഒരേകടലിലെ എസ് ആര്‍ നാഥനും മേജര്‍ ശിവറാമും കുട്ടിസ്രാങ്കും പ്രാഞ്ചിയേട്ടനും തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സും കുഞ്ഞനന്തനും ധര്‍ഥീപുത്രയിലെ കപില്‍ദേവ് സിങും ബാല്യകാല സഖിയിലെ മജീദും മുന്നറിയിപ്പിലെ സി കെ രാഘവനും ഉണ്ടയിലെ എസ് ഐ മണികണ്ഠനും മുതല്‍ വിവിധ തലങ്ങളിലുള്ള കഥാപാത്രങ്ങളുടെ എണ്ണപ്പെരുപ്പമാണ് മനസ്സില്‍. ചിലത് പരാമര്‍ശിച്ചുവെന്നുമാത്രം.

7

കുടുംബനാഥനായ മമ്മൂട്ടിയെയും ചരിത്ര കഥാപാത്രമാവുന്ന മമ്മൂട്ടിയെയുമാണ് കൂടുതല്‍ ആസ്വദിച്ചതെന്ന് തോന്നുന്നു. മകന്റെ കാലഘട്ടത്തിലും ഒട്ടും ചുവട് പിഴക്കാതെ മലയാള സിനിമയില്‍ ഒന്നാം നിര താരമായി തിളങ്ങി നില്‍ക്കുന്നത് ആ മനുഷ്യന്റെ ആത്മാര്‍പ്പണത്തിനുള്ള പ്രതിഫലവും പ്രതിഫലനവുമാണ്.

8

പുതിയ കാലത്തെ ഉള്‍ക്കൊള്ളാനും മാറ്റങ്ങള്‍ക്ക് അനുസരിച്ച് സ്വയം നവീകരിക്കാനും എന്നും ശ്രദ്ധിച്ച കലാകാരനാണ് അദ്ദേഹം; പുതിയ പുസ്തകങ്ങള്‍, സാങ്കേതിക വിദ്യയിലെ നൂതന ആവിഷ്‌കാരങ്ങള്‍ എല്ലാം അദ്ദേഹം തേടിപ്പിടിച്ച് സ്വന്തമാക്കും. പൊതുപ്രവര്‍ത്തകരായ ഞങ്ങളെയെല്ലാം സൂക്ഷ്മമായി അദ്ദേഹം ശ്രദ്ധിച്ചുവരുന്നുണ്ട്; സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആ നിരീക്ഷണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

9

രാഷ്ട്രീയ ചലനങ്ങളെ, സാമൂഹ്യമാറ്റങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന, അറിയുന്നതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കാരണഭൂതനായ, ഹൃദയം തുറന്ന് സംവദിക്കുന്ന ഒരു വലിയ മനുഷ്യനാണ് തന്റെ കര്‍മ്മകാണ്ഡത്തില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കുന്നതെന്നത് ഏറെ സന്തോഷം പകരുന്നു. മമ്മുക്കാ, അങ്ങ് മലയാള സിനിമയുടെ വികാസ ചരിത്രത്തില്‍ മാത്രമല്ല, കേരളത്തിന്റെ ചരിത്രപഥത്തിലെയും മൂല്യവത്തായ സുവര്‍ണരേഖയാണ്. ഇനിയുമേറെ വേഷപ്പകര്‍ച്ചകളിലൂടെ വരും തലമുറകളെക്കൂടി വിസ്മയിപ്പിക്കാന്‍ അങ്ങേയ്ക്ക് സാധിക്കട്ടെ...

10

അതേസമയം, സഹോദരിയുടെ ജോലി സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് മമ്മൂട്ടി ഇടപെട്ട് സഹായിച്ചതിനെ കുറിച്ചായിരുന്നു ഹൈബി ഈഡന്‍ പങ്കുവച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബംഗളൂരു ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന സഹോദരിക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ മമ്മൂട്ടി സഹായിക്കുകയായിരുന്നു. അന്ന് മമ്മൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു.

11

ഇക്കാര്യത്തിന് വീട്ടിലേക്ക് പോയപ്പോഴുണ്ടായ അനുഭവവും ഹൈബി പങ്കുവച്ചു, തന്നെ കണ്ടയുടനെ മമ്മുക്ക വലിയ വാത്സല്യത്തോടെ വീട്ടില്‍ കയറ്റിയിരുത്തി ഒരു ഗ്ലാസ് കട്ടന്‍ ചായ തന്നിട്ട് പറഞ്ഞു. 'നിനക്ക് ഈ വീട്ടില്‍ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്റെ ഈഡന്റെ മകനാണ്. എറണാകുളം ലോ കോളേജിലെ പഴയ സഹപാഠിയുടെ മകനെ അദ്ദേഹം സ്വീകരിച്ച രീതി ഏറെ കൗതുകകരമായിരുന്നെന്ന് ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

കിടിലൻ ഹെയർസ്റ്റൈലിൽ രഞ്ജിനി ഹരിദാസ്; വൈറലായി ചിത്രങ്ങൾ

സിനിമ തേടി വന്നു, പണവും, ശരീരം മെഡിക്കൽ കോളേജിന്, മറ്റൊരു സ്വപ്നവും, കിടിലം ഫിറോസിന്റെ കുറിപ്പ്സിനിമ തേടി വന്നു, പണവും, ശരീരം മെഡിക്കൽ കോളേജിന്, മറ്റൊരു സ്വപ്നവും, കിടിലം ഫിറോസിന്റെ കുറിപ്പ്

ഇത് ജലീലിന്റെ 'പൂട്ട്'... അടച്ചാലും തുറന്നാലും പണി ലീഗിന് തന്നെ; ആര്‍ക്കുവേണ്ടിയാണ് ഈ പൂട്ടെന്ന ചോദ്യംഇത് ജലീലിന്റെ 'പൂട്ട്'... അടച്ചാലും തുറന്നാലും പണി ലീഗിന് തന്നെ; ആര്‍ക്കുവേണ്ടിയാണ് ഈ പൂട്ടെന്ന ചോദ്യം

Recommended Video

cmsvideo
മോഹന്‍ലാലിന് മമ്മൂക്കയുടെ മറുപടി | Oneindia Malayalam

English summary
PC Vishnunadh's post about Mammootty, who has completed 50 years in film industry, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X