ലിംഗം നഷ്ടപ്പെട്ട സ്വാമി ചില്ലറക്കാരനല്ല; വൃക്ഷപൂജ, കുമ്മനത്തിന്റെ വലംകൈ, വിവരങ്ങള്‍ പുറത്ത്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: പൂജയുടെ മറവില്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതിന്റെ പ്രതികാരത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട സ്വാമിക്ക് ഹിന്ദു ഐക്യവേദിയുമായി അടുത്ത ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷനായിരുന്ന നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായും സ്വാമിക്ക് അടുത്ത ബന്ധമാണുള്ളത്.

Read Also: രജനികാന്ത് ബിജെപിയിലേക്ക്? അടുത്താഴ്ച മോദിയെ കാണും, അവസരം മുതലെടുത്ത് അമിത് ഷാ

More Read: പത്തനാപുരത്ത് മൃതദേഹങ്ങള്‍ കാണാതാകുന്നു; ദുര്‍മന്ത്രവാദം? സംസ്‌കരിച്ച മൃതദേഹം ചാക്കില്‍ക്കെട്ടി!!

കുമ്മനം രാജശേഖരന്‍ നയിച്ച ആറന്‍മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥ പാദയും പങ്കെടുത്തിരുന്നു. സമരത്തിലേക്ക് കൂടുതല്‍ സ്വാമിമാരെയും വിശ്വാസികളെയും പങ്കാളികളാക്കുന്നതില്‍ ഗംഗേശാനന്ദ മുഖ്യ പങ്കാണ് വഹിച്ചത്.

കുമ്മനത്തിനൊപ്പം സ്വാമി സജീവ സാന്നിധ്യം

കുമ്മനത്തിന്റെ സമരത്തില്‍ സ്വാമി സജീവ സാന്നിധ്യമായിരുന്നു. സമരത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളില്‍ ഗംഗേശാനന്ദ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ മീഡിയാവണ്‍ ചാനല്‍ പുറത്തുവിട്ടു.

സമരമാര്‍ഗങ്ങള്‍

കുമ്മനം നേതൃത്വം നല്‍കിയ ആറന്‍മുള പൈതൃക ഗ്രാമ സംരക്ഷണ വേദിയാണ് വിമാനത്താവള വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്. സാംസ്‌കാരിക നായകന്‍മാരെയും ഹൈന്ദവ സംഘടനകളെയും സമരത്തിന്റെ ഭാഗമാക്കാന്‍ കുമ്മനം ശ്രമിച്ചിരുന്നു.

പ്രത്യേക വൃക്ഷ പൂജ

ഇതിന്റെ ഭാഗമായി 2013 ഏപ്രില്‍ 18ന് ആറന്‍മുളയില്‍ പ്രത്യേക വൃക്ഷ പൂജ നടന്നു. ഇതില്‍ നിരവധി സന്ന്യാസി ശ്രേഷ്ഠന്‍മാര്‍ പങ്കെടുത്തിരുന്നു. ഇതിന് സ്വാമിമാരെ പങ്കെടുപ്പിക്കുന്നതിന് ഗംഗേശാനന്ദ മുഖ്യ പങ്കാണ് വഹിച്ചത്.

സ്വാമിയുടെ ദൃശ്യങ്ങള്‍

വൃക്ഷ പൂജയില്‍ ഗംഗേശാനന്ദ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. അന്ന് സമരം ഉദ്ഘാടനം ചെയ്തിരുന്നത് എഴുത്തുകാരി സുഗതകുമാരി ആയിരുന്നു. മറ്റു സന്ന്യാസിമാര്‍ക്കൊപ്പം സ്വാമി പങ്കെടുക്കുന്നതാണ് വീഡിയോ.

ആല്‍മരം മുറിക്കേണ്ടി വരും

നിര്‍ദിഷ്ട വിമാനത്താവള പ്രദേശത്ത് ഒരു ആല്‍മരമുണ്ട്. വിമാനത്താവളം നിലവില്‍ വന്നാല്‍ ഈ ആല്‍മരം മുറിക്കേണ്ടി വരുമെന്നായിരുന്നു പ്രചാരണം. തുടര്‍ന്നാണ് വൃക്ഷ പൂജ എന്ന പ്രത്യേക സമരവുമായി കുമ്മനം രാജശേഖരനും കൂട്ടരും രംഗത്തെത്തിയത്.

സ്വാമി തട്ടിയത് വന്‍തുക

അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുട കുടുംബത്തില്‍ നിന്നു സ്വാമി വന്‍ തുക കൈക്കലാക്കിയെന്നും പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നു 40 ലക്ഷം രൂപയും ഇന്നോവ കാറുമാണ് ഇയാള്‍ സ്വന്തമാക്കിയത്.

 സംഭവ ദിവസം നടന്നത്

സ്വാമിയുടെ ജനനേന്ദ്രിയം പീഡനത്തിന് ഇരയായ പെണ്‍കുട്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുറിച്ച് കളഞ്ഞത്. അന്ന് രാത്രി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സ്വാമിയെ പെണ്‍കുട്ടിയുടെ സഹോദരനാണ് വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ സ്വാമി പതിവ് പോലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി കത്തിയെടുത്തു

പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിക്കുകയായിരുന്നു സ്വാമി. ഈ സമയം മേശപ്പുറത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്വാമിക്ക് വേണ്ടി പഴവര്‍ഗങ്ങള്‍ ഒരുക്കി വച്ചിരുന്നു. അതിനടുത്ത് അവ മുറിക്കാനുള്ള കത്തിയും. സ്വാമി കയറിപ്പിടിച്ചതോടെ പെണ്‍കുട്ടി കത്തിയെടുത്ത് സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു.

അമ്മയുടെ അറിവോടെ

പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി സംഭവം പോലീസിന് വിവരിക്കുകയായിരുന്നു. പീഡനം നടന്നിരുന്നത് കുട്ടിയുടെ അമ്മയുടെ അറിവോടെയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്. സ്വാമി മറ്റെവിടെയെങ്കിലും സമാനമായ രീതിയില്‍ പീഡനം നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

40 ലക്ഷം രൂപ കൈക്കലാക്കി

പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നു സ്വാമി 40 ലക്ഷം രൂപ കൈക്കലാക്കിയുരുന്നു. കണ്ണമൂലയില്‍ ചട്ടമ്പി സ്വാമിയുടെ ജന്‍മസ്ഥലം സംരക്ഷിക്കാനുള്ള സമരത്തില്‍ പങ്കെടുക്കാനെത്തിയാണ് സ്വാമി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചത്.

English summary
Swami, who lost genital by the woman, have close relation to BJP State president Kummanam rajasekharan
Please Wait while comments are loading...