Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരുഷനായി സ്റ്റുഡിയോയില്‍, മായാമോഹിനിയായി ബസില്‍ കയറി, നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

മലപ്പുറം: പുരുഷനായി സ്റ്റുഡിയോയില്‍ എത്തി, മായാമോഹിനിയായി വേഷംമാറി ഫോട്ടോയും എടുപ്പിച്ച് സ്ത്രീവേഷത്തില്‍ തന്നെ ബസില്‍കയറി പോയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പൊന്നാനി വളയംകുളത്താണ് സംഭവം. അങ്ങാടിയിലുള്ള സുനീറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലാണു മധ്യവയസ്‌കന്‍ ഫോട്ടോയെടുക്കാനെത്തിയത്. പെണ്‍വേഷത്തില്‍ ഫോട്ടോ എടുക്കണമെന്നായിരുന്നു ആവശ്യം. നിമിഷങ്ങള്‍ക്കകമുള്ള രൂപ മാറ്റം കണ്ട് സ്റ്റുഡിയോ ഉടമയും ഞെട്ടി. ആള് മായാമോഹിനിയായിരിക്കുന്നു .ഏതോ നാടകത്തിലഭിനയിക്കാനാണത്രേ.

മദ്യപാനവും പുകവലിയുമുണ്ടോ? ഈ സൂചനകള്‍ കണ്ടാല്‍ സൂക്ഷിക്കുക... കാത്തിരിക്കുന്നത് അകാല വാര്‍ധക്യം!!
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് വളയംകുളത്തുള്ള വൈറ്റ് ലൈന്‍ സ്റ്റുഡിയോയില്‍ ഇയാള്‍ വന്നത്. പുരുഷനായിരുന്ന ഒരാള്‍ വന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുകയും മെയ്ക്കപ്പ് റൂമില്‍ കയറി ഇറങ്ങി വന്നപ്പോള്‍ ചുരിദാര്‍ ധരിച്ച് ഒറ്റനോട്ടത്തില്‍ സ്ത്രീ ആണന്ന് തോന്നുന്ന രീതിയിലേക്ക് മാറിയന്നുമാണ് സ്റ്റുഡിയോ ഉടമ പറയുന്നത്. തുടര്‍ന്ന് എന്തിനാണ് ഈ വേഷത്തില്‍ ഫോട്ടോ എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ ഒരു അഭിനേതാണന്നും ഒരു നാടകത്തിന് വേണ്ടിയാണ് ഫോട്ടോ എടുക്കുന്നതെന്നുമാണ് പറഞ്ഞതന്ന് സുനീര്‍ പറയുന്നു .

photo

പൊന്നാനി വളയംകുളത്ത് സ്റ്റുഡിയോയിലെത്തിയ മധ്യവയസ്‌കന്‍ സ്ത്രീ വേഷത്തില്‍ എടുത്ത ഫോട്ടോ.

എന്നാല്‍ ഫോട്ടോ എടുത്തതിന് ശേഷം അതേ വേഷത്തില്‍ അയാള്‍ സ്റ്റുഡിയോയില്‍ നിന്നിറങ്ങിപ്പോയത്രെ. ഈ വേഷത്തിലാണോ യാത്രയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഓട്ടോയില്‍ പോകുകയാണെന്നാണ് അയാള്‍ പറഞ്ഞത് .ഏതായാലും മായാമോഹിനിയുടെ പോക്ക് നോക്കി നിന്ന സ്റ്റുഡിയോക്കാരന്‍ വീണ്ടും ഞെട്ടിയത് വളയംകുളത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സില്‍ കയറിപ്പോയത് കണ്ടപ്പോഴാണ്. ഇതോടെ വിവരം സുനീര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കാര്യമറിഞ്ഞ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് ബസ് തടഞ്ഞ് ' മായാമോഹിനിയെ ' പിടികൂടി .താനൊരു കഥകളി കലാകാരനാണെന്നും ട്രാന്‍സ്‌ജെന്റര്‍ ആണെന്നുമാണ് ഇയാള്‍ പറയുന്നത്. ഏതായാലും നാട്ടുകാര്‍ ഇയാളെ കുന്ദംകുളം പോലീസിലേല്‍പ്പിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+