ജനപ്രതിനിധികള്‍ ഇങ്ങനെയൊന്നും പോര, വികസന രാഷ്ട്രീയത്തിനായി ഒന്നിക്കണം: കില ഡയരക്റ്റര്‍
കോഴിക്കോട്: വികസനത്തില്‍ രാഷ്ട്രീയം മറന്ന് വികസന രാഷ്ട്രീയമെന്ന ഏക മാര്‍ഗം ജനപ്രതിനിധികള്‍ സ്വീകരിക്കണമെന്ന് കില ഡയരക്റ്റര്‍ ജോയ് ഇളമണ്‍. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ടൗഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികളിലെ തുക എത്ര ചെലവാക്കി എന്നതിലല്ല ഓരോ പദ്ധതികള്‍ കൊണ്ടും നാടിന് എത്രത്തോളം നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രാധാനം. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് അവരെ കൂടി പരിഗണിച്ചു വേണം പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. പ്രവാസികള്‍, ട്രാന്‍സ്‌ജെന്റര്‍, തീരദേശ വികസനം, മലയോര വികസനം, കാര്‍ഷിക മേഖല തുടങ്ങിയവയ്ക്ക് പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കൂട്ടയ ശ്രമത്തിലൂടെ ജില്ലയുടെ മൊത്തം വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ജലാശയങ്ങളുടെ സംരക്ഷണത്തിനായി കുറ്റ്യാടി പുഴ, രാമന്‍പുഴ മഞ്ഞന്‍പുഴ, പൂളയന്‍കര ചാലി എന്നിവയുടെ സംരക്ഷണം പദ്ധതിയിലുണ്ട്. വനിതകള്‍ക്ക് തൊഴില്‍ പരിശീലനം, വയോജന പദ്ധതികള്‍, മെഡിക്കല്‍ കോളെജിന് വെന്റിലേറ്ററുകള്‍ എന്നിവയുമുണ്ട്.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ്ജ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. മികച്ച പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് കുമാര്‍, ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച നാടക രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സുലൈമാന്‍ കക്കോടി, രണ്ടാം സ്ഥാനത്തിനര്‍ഹനായ സുനില്‍ നാഗമ്പാറ എന്നിവരെയും 2017ലെ മികച്ച ഗ്രാമ പഞ്ചായത്തായി തെരഞ്ഞെടുത്ത നാദാപുരം പഞ്ചായിത്തിനെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, മുക്കം അഹമ്മദ്, സജിത പി. കെ, സുജാത മനക്കല്‍, അഹമ്മദ് പുക്കല്‍, എ കെ ബാലന്‍, പ്രൊഫ. കെ ശ്രീധരന്‍, ഫിലിപ്പ് പി ഡി എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications