കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം: കൂടുതൽ പേർ കുടുങ്ങുമെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി: കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായത്. ഇതോടെ വാട്സ്ആപ്പ് വഴി അശ്ലീല വീഡിയോ ഷെയർ ചെയ്ത കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. ഫ്രണ്ട്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സമാന സ്വഭാവമുള്ള ഗ്രൂപ്പുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി സൈബർ ഡോമിന്റെ സഹായവും തേടിയിട്ടുണ്ട്.

കുടുതൽ പേർ പിടിയിലാവും
കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അറസ്റ്റിലാവുമെന്നാണ് എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ് വിജയശങ്കർ നൽകുന്ന മുന്നറിയിപ്പ്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മാന്യന്മാരാണ് ഗ്രൂപ്പിലെ അംഗങ്ങളെന്നാണ് പോലീസ് നൽകുന്നത്. വിദേശത്ത് നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഇവർ ഇത്തരത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.

രണ്ട് പേർ അറസ്റ്റിൽ
പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക പ്രവൃത്തികളുടെ വീഡിയോ സംഘം വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരെ പോക്സോ, ഇൻഫർമേഷൻ ടെക്നോളജി ആക്ടുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും വീഡിയോ പോസ്റ്റ് ചെയ്തയാളുമാണ് അറസ്റ്റിലായിട്ടുള്ളത്.

അഡ്മിൻ പിടിയിൽ
തൃശൂർ ദേശമംഗലം സ്വദേശിയായ സുരേഷ് എന്ന 55 കാരൻ, ചേർത്തല സ്വദേശിയായ കിരൺ എന്നിവരാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. സുരേഷാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. അശ്ലീല വീഡിയോകൾ പ്രചരിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാണ് അറസ്റ്റിലായ സുരേഷ്. ഇയാളുടെ നിർദേശ പ്രകാരമാണ് ഒന്നര വർഷം മുമ്പ് കിരൺ ഫ്രണ്ട്സ് എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയായിരുന്നു. അറസ്റ്റിലായ ആളുടെ ഫോണിൽ നിന്നും ഇത്തരത്തിലുള്ള പല വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

കുടുതൽ പേർ പിടിയിലാവും
വീഡിയോ ഷെയർ ചെയ്ത സംഭവത്തിൽ ഈ ഗ്രൂപ്പിലെ മറ്റ് അഡ്മിൻമാർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവം പുറത്തുവന്നതോടെ ഇത്തരത്തിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളും പ്രചരിപ്പിച്ച് വരുന്നുണ്ട്. കൂടുതൽ പേർ ഇതുമായി ബന്ധപ്പെട്ട് പിടിയിലായേക്കുമെന്നാണ് സൂചന.
Recommended Video

പ്ലാനറ്റ് റോമിയോയിൽ നിന്ന്
പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റ് കേന്ദ്രീകരിച്ചാണ് സമാന സ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി വാട്സ്ആപ്പ്ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നത്. ഈ ഗ്രൂപ്പിലുള്ളവർക്ക് നേരിട്ട് പരിചയമില്ലെന്നാണ് അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് പോലീസിന് ലഭിക്കുന്ന വിവരം. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഗ്രൂപ്പിൽ അംഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അഡ്മിൻമാർ കുടുങ്ങും
കഴിഞ്ഞ ദിവസം അറസ്റ്റിലായ കിരണാണ് ഗ്രൂപ്പിന്റെ അഡ്മിൻ. ഫ്രണ്ട്സ് എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോകൾ ഷെയർ ചെയ്യുന്നവരെയും അഡ്മിൻമാരെയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തിവരുന്നത്. അഡ്മിൻ പാനലിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനകളുണ്ട്. ഈ സംഭവത്തോടെ സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ നിരീക്ഷിക്കുന്നതിനായി സൈബർ ഡോമിന്റെ സഹായവും പോലീസ് നേടിയിട്ടുണ്ട്.

എന്താണ് പ്ലാനറ്റ് റോമിയോ?
സ്വവർഗ്ഗ താൽപ്പര്യമുള്ളവർ, ബൈ സെക്ഷ്വൽ, ട്രാൻസ്ജെൻഡർ, എന്നിവർക്ക് ഒത്തുചേരുന്നതിനും ഡേറ്റിംഗിനുമായി രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന വെബ്സൈറ്റാണ് പ്ലാനറ്റ് റോമിയോ. ജർമനി കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ. രാജ്യാന്തര തലത്തിൽ നിരവധി ആളുകളാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്.

ഇരയാകുന്നത് കുട്ടികളോ?
കുട്ടികൾ നഗ്നചിത്രങ്ങളോ ലൈംഗിക പ്രവൃത്തികളോ കാണുന്നതും പങ്കുവെക്കുന്നതും കുറ്റമാണെന്നിരിക്കെ ഇത്തരം വീഡിയോകൾ വെബ്സൈറ്റുകളിൽ ലഭ്യമാകാതിരിക്കുന്നതിന് വേണ്ടി പോലീസ് നിരീക്ഷണം ശക്തമാണ്. യുനിസെഫ് നൽകുന്ന വിവരം അനുസരിച്ച് ഡാർക് വെബ്, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ വഴി കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വീഡിയോ തനിക്ക് കൈമാറിയാണ് ലഭിച്ചതെന്നാണ് അറസ്റ്റിലായവർ നൽകുന്ന വിവരം. ഇയാൾക്ക് വീഡിയോ ലഭിച്ചത് എവിടെ നിന്നാണെന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.

ടെലഗ്രാമിലും വീഡിയോകൾ
ടെലഗ്രാം പോലുള്ള മെസേജിംഗ് ആപ്പുകൾ വഴിയാണ് ഇത്തരത്തിൽ അശ്ലീല വീഡിയോകളും കുട്ടികളുടെ ലൈംഗിക പ്രവൃത്തികളുടെ വീഡിയോയും പ്രചരിപ്പിക്കുന്നത്. ഗ്രൂപ്പുകളിൽ വീഡിയോ പോസ്റ്റ് ചെയ്യുന്ന വ്യക്തികളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് തന്നെ വാട്സ്ആപ്പിനേക്കാൾ ഇത്തരം കൈമാറ്റങ്ങൾ ടെലഗ്രാം പ്ലാറ്റ് ഫോമുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അടുത്ത കാലത്തായി ടെലഗ്രാം വഴിയുള്ള വീഡിയോ കൈമാറ്റങ്ങൾ വർധിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications