കണ്ണൂര്‍; ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ വിശപ്പു മൂലമല്ലെന്ന് പിതാവ്
കണ്ണൂര്‍: ആദിവാസി പെണ്‍കുട്ടി വിശപ്പുമൂലം ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് പെണ്‍കുട്ടിയുടെ പിതാവ്. കേളകം കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെ മകള്‍ ശ്രുതിയുടെ (15) ആത്മഹത്യ വിശപ്പു സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ വീട്ടില്‍ പട്ടിണിയില്ലെന്നും മറ്റു കാരണങ്ങള്‍ മൂലമാണ് ആത്മഹത്യയെന്നും പെണ്‍കുട്ടിയുടെ പിതാവ് രവി പറഞ്ഞു. മകള്‍ക്ക് ട്യൂഷന്‍ ഉള്ളതിനാല്‍ പുറത്തുപോകുമ്പോള്‍ ഒപ്പം കൂട്ടാറില്ല. ഇത് പരാതിക്കിടയാക്കിയിരുന്നു. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഭക്ഷണത്തിനോ മകളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കോ മുടക്കമൊന്നും വരുത്താറില്ലെന്ന് രവി പറഞ്ഞു.

വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ ഭക്ഷണം ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പെണ്‍കുട്ടി എഴുതിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അമ്മൂമ്മ നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുത്താത്തതില്‍ പെണ്‍കുട്ടിക്ക് ഭക്ഷണം കഴിച്ചില്ലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ആദിവാസികള്‍ക്കിടയില്‍ പട്ടിണി മരണം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണോ നടന്നതെന്നും പോലീസ് സംസയിക്കുന്നു. അതേസമയം, പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നാണ് അയല്‍വാസികളില്‍ നിന്നും ലഭിക്കുന്ന വിവരം. വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.












Click it and Unblock the Notifications