പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ്;വോട്ട് പെട്ടികളിൽ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പെവിടെന്ന് ഹൈക്കോടതി, വിമർശനം
പെരിന്തല്‍മണ്ണ എം എല്‍ എ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെപിഎം മുസ്തഫ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തപാൽ സാമഗ്രികൾ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്.

കൊച്ചി: മലപ്പുറം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ സാമഗ്രികൾ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. നടപടയിൽ രൂക്ഷവിമർശനമാണ് കോടതി ഉയർത്തിയത്.
ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതാണോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇത്തരം സംഭവങ്ങൾ അപചമയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം തുറന്ന പെട്ടികൾ സീൽ ചെയ്ത് വീണ്ടും ഹൈക്കോടതി സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. വോട്ട് പെട്ടി കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് കോടതി പരിഗണിക്കും. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പെരിന്തല്‍മണ്ണ എം എല്‍ എ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെപിഎം മുസ്തഫ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തപാൽ സാമഗ്രികൾ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട് കണ്ട് പരിശോധിക്കാൻ അവസരം വേണമെന്ന് ഇടതു സ്ഥാനർത്ഥി ആവശ്യപ്പെടുകയായിരുന്നു
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ ജയിച്ചത്. അന്ന് അപകാതകൾ ചൂണ്ടിക്കാട്ടി സ്പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഇതിനെതിരെ കെ പി എ മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. പ്രത്യേക തപാല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചിരുന്നു. ക്രമനമ്പര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് ഇവ എണ്ണാതിരുന്നത്.
കേസ് പരിഗണിച്ച കോടതി പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനിടയിൽ പെട്ടികളിൽ ഒന്ന് കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ മലപ്പുറം സഹകരണ രജിസ്റ്റര്‍ ഓഫീസില്‍ ഈ പെട്ടി കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൃത്രിമം ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന ഹർജിയുമായി മുസ്തഫ കോടതിയെ സമീപിച്ചത്.
അതിനിടെ പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നജീബ് കാന്തപുരം എം എൽ എ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കില്ലെന്ന നജീബ് കാന്തപുരം എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications