'വിധിയിൽ പൂർണ തൃപ്തിയില്ല'; വിധി കേട്ട് പൊട്ടിക്കരഞ്ഞ് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം
കൊച്ചി: പെരിയ കൊലക്കേസിൽ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം. വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് കൃപേഷിന്റെ അച്ഛൻ പറഞ്ഞു. സി പി എം നേതാക്കൾക്കും ജീവപര്യന്തം ശിക്ഷ നൽകണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുഅപ്പീൽ ആലോചിക്കുമെന്നും കൃപേഷിന്റെ കുടുംബം പറഞ്ഞു. പ്രതികൾക്ക് വധശിക്ഷ നൽകണമായിരുന്നുവെന്ന് ശരത് ലാലിന്റെ കുടുംബം പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളാണെന്ന് കണ്ടെത്തിയ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 1 മുതൽ 8 വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ അടക്കം 4 സി പി എം നേതാക്കൾക്ക് അഞ്ച് വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് കൈമാറണം.

ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽ കുമാർ. ഗിജിൻ, ആർ ശ്രീരാഗ് ( കുട്ടു), എ അശ്വിൻ ( അപ്പു) സുബിഷ് ( മണി), പത്താം പ്രതിയായ ടി രഞ്ജിത്ത് ( അപ്പു) 15ാം പ്രതി എ സുരേന്ദ്രൻ ( വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ.
തെളിവ് നശിപ്പിക്കുകയും പ്രതികശെ സഹായിക്കുകയും ചെയ്തതിന് 14 ാം പ്രതി സി പി എം ജില്ലാ കമ്മിറ്റി അംഗം മണികണ്ഠൻ, 20 ാം പ്രതി മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ, 21 ാം പ്രതി സി പി െം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ,, വെളുത്തോളി ( രാഘവൻ നായർ ), 22 ാം പ്രതി മുൻ ലോക്കൽ കമ്മിറ്റി അംഗം കെ വി ഭാസ്കരന് എന്നിവർക്ക് അഞ്ച് വർഷം തടവ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications