കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു!! മൗനം പാലിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

കൊച്ചി: എണ്ണവില വീണ്ടും വര്‍ധിച്ചു. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരവെയാണ് കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ചത്. വില കുറയ്ക്കാന്‍ വേണ്ട യാതൊരു നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കര്‍ണാടക തിരഞ്ഞെടുപ്പ് വേളയില്‍ മൂന്നാഴ്ചയോളം പിടിച്ചുനിര്‍ത്തിയ വില തിരഞ്ഞെടുപ്പിന് ശേഷം കുതിച്ചുയരുകയാണ്. ബുധനാഴ്ച പെട്രോളിന് 31 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 28 പൈസയും വര്‍ധിച്ചു. കേരളത്തില്‍ തലസ്ഥാന ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 81.31 രൂപ കൊടുക്കണം. ഡീസലിന് 74.16 രൂപയും.

Petrol

വില നേരിയ തോതില്‍ ദിവസവും വര്‍ധിപ്പിച്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഉയര്‍ന്ന തുകയില്‍ എത്തിക്കുകയാണ് എണ്ണ കമ്പനികളുടെ പദ്ധതി. രാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടികളും എണ്ണവില വര്‍ധനയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള മൗനം തുടരുകയാണ്.

ചൊവ്വാഴ്ച വൈകീട്ട് എണ്ണ കമ്പനികളുമായി കേന്ദ്ര എണ്ണ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വില കുറയ്ക്കാന്‍ കാര്യമായ നടപടിയുണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്. വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. എന്നാല്‍ വില എല്ലാ ദിവസവും ഉയരുകയണ്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നിര്‍ദേശങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ ഓയിര്‍ കോര്‍പറേഷന്‍ അധികൃതരുടെ പ്രതികരണം. കര്‍ണാടക തിരഞ്ഞെടുപ്പും എണ്ണ വില വര്‍ധനയും തമ്മില്‍ ബന്ധമില്ലെന്നും അവര്‍ അവകാശപ്പെട്ടു.

Recommended Video

cmsvideo
കർണാടക ഇലക്ഷൻ കഴിഞ്ഞതിന് പിന്നാലെ പെട്രോൾ വില വീണ്ടും കൂട്ടി

എന്നാല്‍ സര്‍ക്കാരിന് എണ്ണവില പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് തെളിയിക്കുന്ന ദിനങ്ങളായിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പ് ദിവസങ്ങള്‍. തിരഞ്ഞെടുപ്പിനോട് ചേര്‍ന്ന് 20ഓളം ദിവസങ്ങളില്‍ വില ഉയര്‍ന്നില്ല. മാറ്റവും സംഭവിച്ചില്ല. വോട്ടെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത ദിവസം മുതല്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്ന് എണ്ണ കമ്പനികള്‍ പറയുന്നു. വില കുറയണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണം. ലിറ്ററിന് ഈടാക്കുന്ന വിലയുടെ പകുതിയോളം നികുതിയാണ്. ഇതു കുറയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.

English summary
Petrol, diesel prices continue to surge post Karnataka pre-poll hiatus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X