മോദി പെട്രോളിന് വില കുറച്ചു, ഉമ്മന്‍ ചാണ്ടി കൂട്ടി
തിരുവനന്തപുരം: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ച് കൊണ്ടുവരുമ്പോള്‍ കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പെട്രോള്‍ വില കൂട്ടുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അധിക നികുതി ഏര്‍പ്പെടുത്തുന്ന കൂട്ടത്തില്‍ പെട്രോളിനും വില കൂടും.
കേരളത്തില്‍ പെട്രോളിന് ലിറ്ററിന് 40 പൈസയാണ് കൂടുക. വില്‍പന നികുതിയാണ് സംസഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. കൊച്ചിയില്‍ 70.80 പൈസയായിരുന്നു ലിറ്ററിന് വില. ഇത് 71.20 രൂപയായി ഉയര്‍ന്നിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ നേരിയ വ്യത്യാസമുണ്ടാകും.

പണ്ട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില കൂട്ടിയപ്പോള്‍ സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കി ജനങ്ങളെ സംരക്ഷിക്കാനിറങ്ങിയ ആളാണ് ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില കുറക്കുമ്പോള്‍ നികുതി കൂട്ടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷവും പെട്രോള്‍ വിലയില്‍ വര്‍ദ്ധനയുണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ അന്താരാഷട്ര എണ്ണ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞപ്പോള്‍ ഇന്ത്യയിലും വില കുറച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മൂന്ന് തവണ പെട്രോള്‍ വില കുറച്ചിട്ടുണ്ട്.
സാധാരണക്കാരെ ബാധിക്കാത്ത രീതിയിലാണ് അധിക നികുതി ഏര്‍പ്പെടുത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്ന ന്യായീകരണം. വെള്ളക്കരത്തിലെ വര്‍ദ്ധനവില്‍ വരുത്തിയ ഇളവ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പെട്രോള്‍ വിലയിലെ നേരിയ വര്‍ദ്ധന പോലും സാധാരണക്കാരെ ബാധിക്കുന്ന കാര്യത്തെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയോ സര്‍ക്കാരോ പ്രതികരിക്കുന്നില്ല.












Click it and Unblock the Notifications