വെള്ളം ഒഴിച്ചാൽ തീ അണയുന്നില്ല പകരം വെള്ളത്തിന് തീപിടിക്കുന്നു!! ഞെട്ടിത്തരിച്ച് നാട്ടുകാർ!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: തീ അണയ്ക്കാൻ സാധാരണ വെള്ളം കോരി ഒഴിച്ചാൽ മതിയാകും. എന്നാൽ കോഴിക്കോട്ടുകാർ തീ അണയ്ക്കാൻ വെളളം ഒഴിച്ചാൽ കത്തിപ്പിടിക്കും. പുതിയ സംഭവ വികാസങ്ങളിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് നാട്ടുകാർ. കോഴിക്കോട് യുകെഎസ് റോഡിലെ മിസ്ബാ കോംപ്ലക്സിലെ കിണറ്റിലെ വെള്ളത്തിനാണ് ഇങ്ങനെയൊരു പ്രത്യേകതയുളളത്.

എന്നാൽ കിണറ്റിലെ വെളളത്തിൽ ഇന്ധനം കലർന്നതാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണമെന്നാണ് പറയുന്നത്. വെള്ളത്തിൽ ഇന്ധനത്തിന്റെ ഗന്ധവും ഉണ്ട്. പത്തുകോൽ ആഴമുള്ള കിണറ്റിലെ ഒന്നരക്കോൽ ആഴത്തിലാണ് ഇന്ധനത്തിന്റെ അംശം ഉള്ളത്.

well

വ്യാപകമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളത്തിന് രുചി വ്യത്യാസം ഉണ്ടായതിനെ തുടർന്ന് കിണറ്‍ വൃത്തിയാക്കുകയായിന്നു. അപ്പോഴായിരുന്നു ഇന്ധനത്തിന്റെ അംശം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി കത്തിച്ച് നോക്കിയപ്പോൾ വെള്ളത്തിന് തീപിടിക്കുകയും ചെയ്തു.

കിണർ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം കലർന്നതാണെന്നാണ് സംശയിക്കുന്നത്. കിണറിന് സമീപത്ത് രണ്ട് പെട്രോൾ പമ്പുകളും കുറച്ചകലെ മാറി കെഎസ്ആര്‍ടിസി പമ്പുമുണ്ട്. ഇക്കാര്യം പമ്പുകാരെ അറിയിച്ചിട്ടുണ്ട്. ചോർച്ചയുണ്ടോ എന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഫയർഫോഴ്സ് കിണർ സ്ലാബ്കൊണ്ട് മൂടി. കിണറിന് ചുറ്റും ബാരിക്കേഡുകളും കെട്ടിയിട്ടുണ്ട്. ഇവിടേക്കുള്ള ഗേറ്റും അടച്ചിട്ടുണ്ട്.

English summary
petrol spread in well water in kozhikode.
Please Wait while comments are loading...