കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഐഎ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ പിഎഫ്ഐ പ്രവർത്തകർ പകർത്തി: ഗുരുതരമെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പോപ്പുലർഫ്രണ്ട് നിരോധനം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബി ജെ പി സംസ്ഥാന ജനറൽസെക്രട്ടറി പി സുധീർ. കൊച്ചിയിൽ കോടതി വളപ്പിൽ പി എഫ് ഐ നേതാക്കളുടെ കസ്റ്റഡി അപേക്ഷ കൊടുക്കാൻ വന്ന എൻ ഐ എ ഉദ്യോഗസ്ഥൻമാരുടെ ദൃശ്യങ്ങൾ പോപ്പുലർഫ്രണ്ട് പ്രവർത്തകർ പകർത്തിയത് ഗൗരവതരമാണ്. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും ഇവർക്കെതിരെ കേസ് എടുക്കാത്തത് ഞെട്ടിക്കുന്നതാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിലേക്ക് മടങ്ങണമെന്ന് ആർഎസ്പിയിലെ ഒരുവിഭാഗം നേതാക്കള്‍: നിലപാട് വ്യക്തമാക്കി നേതൃത്വംഎല്‍ഡിഎഫിലേക്ക് മടങ്ങണമെന്ന് ആർഎസ്പിയിലെ ഒരുവിഭാഗം നേതാക്കള്‍: നിലപാട് വ്യക്തമാക്കി നേതൃത്വം

രാജ്യദ്രോഹ നിലപാട് എടുത്തതിന് കേന്ദ്രസർക്കാർ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചത് പിണറായി വിജയൻ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. പി എഫ് ഐ നിരോധനം കേരള സർക്കാർ അട്ടിമറിച്ചു. പി എഫ് ഐയുടെ പല ഓഫീസുകളും അടച്ചുപൂട്ടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. മതഭീകരവാദ സംഘടന രഹസ്യമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ സർക്കാരിന് ആരോടാണ് കൂറ് എന്നതാണ് ജനങ്ങൾ ചോദിക്കുന്ന ചോദ്യം. മറ്റെല്ലാ സംസ്ഥാനങ്ങളിലും 24 മണിക്കൂറുകൾക്കകം പി എഫ് ഐ ഓഫീസുകൾ അടച്ചുപൂട്ടുകയും അവരുടെ പ്രവർത്തനം നിർത്തിക്കുകയും അവരുടെ നേതാക്കളെ നിരീക്ഷണവലയത്തിലാക്കുകയും ചെയ്തു. തീവ്രവാദികളുടെ വോട്ടിന് വേണ്ടിയാണ് നിരോധനം കേരളത്തിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവാത്തതെന്നും സുധീർ ആരോപിച്ചു.

 bjp

പിഎഫ്ഐ ഹർത്താലിൽ ഏകദേശം ആറുകോടി രൂപയോളം കെഎസ്ആർടിസിക്ക് മാത്രം നഷ്ടമുണ്ടായിട്ടും നഷ്ടം നേതാക്കളിൽ നിന്നും കണ്ട്കെട്ടണമെന്ന് ഹൈക്കോടതി പോലും ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. കേരളത്തിൽ വലിയ കലാപത്തിന് പി എഫ് ഐ കോപ്പുകൂട്ടുകയാണ്. സംസ്ഥാനത്ത് നിരവധി തദ്ദേശ സ്ഥാപനങ്ങൾ എസ്ഡിപിഐയുമായി ചേർന്ന് സി പി എം ഭരിക്കുന്നതാണ് പി എഫ് ഐയോടുള്ള സർക്കാരിന്റെ മൃദുസമീപനത്തിന് മറ്റൊരു കാരണം. മതഭീകരവാദ ശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ബി ജെ പി വലിയ പ്രക്ഷേഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

കേരളത്തിലെ യൂണിവേഴ്സിറ്റികളെ പിണറായി സർക്കാർ എ കെ ജി സെന്ററിന്റെ സബ് സെന്ററുകളാക്കി മാറ്റിയിരിക്കുകയാണെന്നായിരുന്നു ബി ജെ പി നേതാവ് പി സുധീർ ആരോപിച്ചത്. കേരള യൂണിവേഴ്സിറ്റിയിൽ പത്തരകോടി രൂപ മുടക്കി മാർകിസ്റ്റ് വിഞ്ജാനകോശം ഇറക്കുകയാണ്. ജനങ്ങളുടെ പണം ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ മാർകിസ്റ്റ് വൽക്കരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഗവർണർ ഇത് ചോദ്യം ചെയ്യുന്നതാണ് ഇടതുസർക്കാരിന് അദ്ദേഹം അനഭിമതനാകാൻ കാരണം. ഗവർണറെ മന്ത്രിമാർ അപമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും ബന്ധുനിയമനത്തിനും ഗവർണർ കൂട്ടുനിൽക്കാത്തതാണ് മുഖ്യമന്ത്രിക്ക് അദ്ദേഹത്തോട് വിരോധമുണ്ടാവാൻ കാരണം. സർക്കാരിന്റെ ഇത്തരം സമീപനത്തിനെതിരെ പ്രതികരിക്കാൻ ഒരു ജനകീയ മുന്നണിയുണ്ടാക്കാൻ ബി ജെ പി നേതൃത്വം കൊടുക്കുമെന്നും പി.സുധീർ പറഞ്ഞു.

English summary
PFI activists recorded footage of NIA officials: K Surendran says it is serious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X