ഇതാണ് പിണറായി സർക്കാർ; ഭിന്നലിംഗക്കാർക്ക് സൗജന്യറേഷൻ, മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നു!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഭിന്നലിംഗക്കാർക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്ത സർക്കാരാണ് പിണറായി സർക്കാർ. അതുപോലെ വാണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് എൽഡിഎഫ് സർക്കാർ. ഭിന്നലിംഗക്കാർക്ക് സൗജന്യ റേഷൻ എന്ന പദ്ധതിയുമായാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നത്. സംസ്ഥാനത്ത് റേഷന്‍ മുന്‍ഗണനപ്പട്ടികയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയാണ്.

ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചാണ് പരിഷ്‌കരിക്കുന്നത്. ഭിന്നലിംഗക്കാര്‍ക്കു പരിഗണന നല്‍കിയാണ് പുതിയ പരിഷ്‌കരണം വന്നിരിക്കുന്നത്. വിദേശത്ത് ജോലിയുണ്ടെങ്കില്‍ അത് കൃത്യമായി രേഖപ്പെടുത്തണം. മാറ്റത്തെക്കുറിച്ചു പഠിക്കാന്‍ സിവില്‍ സപ്ലൈസ്,പട്ടികജാതി,തദ്ദേശം,ആരോഗ്യം എന്നീ വകുപ്പുകളുടെ ഡറക്ടര്‍മാര്‍ അടങ്ങിയ സമിതിയെ നിയോഗിച്ചതായി ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജെഡിയു ആർക്കൊപ്പം !!!പ്രതിപക്ഷത്തിന്റെ യോഗം ഒഴിവാക്കി നിതീഷ് കുമാര്‍

 transgenders

മുന്‍ഗണനപ്പട്ടികയില്‍ അര്‍ഹരായ ഒട്ടേറെപ്പേര്‍ പുറത്തായതിനെത്തുടര്‍ന്നാണ് പുതിയ നടപടി. 2011ലെ ജനസംഖ്യ അനുസരിച്ച് 1.54കോടി പേരെയാണ് പട്ടികില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്.2013 മുതല്‍ തയ്യാറാക്കാന്‍ തുടങ്ങിയ പട്ടിക ഇതുവരേയും പൂര്‍ണ്ണരീതിയിലാക്കാന്‍ സാധിച്ചിട്ടില്ല. 2011ലെ ജനസംഖ്യ അനുസരിച്ച് 1.54കോടി പേരെയാണ് പട്ടികില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്.2013 മുതല്‍ തയ്യാറാക്കാന്‍ തുടങ്ങിയ പട്ടിക ഇതുവരേയും പൂര്‍ണ്ണരീതിയിലാക്കാന്‍ സാധിച്ചിട്ടില്ല. മുന്‍ഗണനപ്പട്ടിക തയ്യാറാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ക്ലേശഘടകങ്ങളിലാണ് മാറ്റം വരുത്താന്‍ പോകുന്നത്. ഭിന്നലിംഗക്കാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തന്നതോടെ ആറായിരംപേര്‍ക്കു കൂടി സൗജന്യ റേഷന്‍ ലഭിക്കും.

English summary
Pinarayi government offers free ration to transgenders
Please Wait while comments are loading...