• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി തികഞ്ഞ ഫാസിസ്റ്റ്; സ്റ്റാലിന്റേയും ഹിറ്റ്ലറുടേയും പ്രേതം അദ്ദേഹത്തെ പിടികൂടി: മുല്ലപ്പളളി

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് ആക്ടിലെ ഭേദഗതിയില്‍ കേരള ഗവര്‍ണ്ണര്‍ ഒപ്പിട്ട നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പോലീസ് ആക്ട് ഭേദഗതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കടലാസുകളില്‍ ഒപ്പിടലല്ല ഗവര്‍ണ്ണറുടെ ചുമതല. നിയമ ഭേദഗതിയില്‍ നിയമോപദേശം തേടാന്‍ ഗവര്‍ണ്ണര്‍ തയ്യാറായില്ലെന്നത് ദു:ഖകരമാണ്. ഓര്‍ഡിനന്‍സ് തിരിച്ചുവിളിക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ സര്‍ക്കാരുകളുടെ ഇംഗിതത്തിന് അനുസരിച്ച് ഗവര്‍ണ്ണര്‍ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നു.

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഒഴിവാക്കിയേക്കും; ബജറ്റ് സമ്മേളനത്തില്‍ ലയിപ്പിക്കാന്‍ സാധ്യത

സുപ്രീം കോടതി ഈ ഓര്‍ഡിനന്‍സില്‍ പറയുന്ന വ്യവസ്ഥകള്‍ എന്നോ റദ്ദാക്കിയതാണ്.കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം യവ്വനകാലത്ത് ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ്. അങ്ങനെയുള്ള മഹത് വ്യക്തി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിനും എതിരെ കടന്നാക്രമണം നടത്തിക്കൊണ്ടുള്ള ഈ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

അംഫാന്‍, നിസര്‍ഗ, ബുള്‍ബുള്‍; കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റുകള്‍

ഇത്തരമൊരു കരിനിയമത്തിനെതിരെ ശക്തമായി പ്രതികരിക്കേണ്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്ക് ഈ വിഷയത്തില്‍ വൈകിവന്ന വിവേകത്തിന് നന്ദി. മുഖ്യമന്ത്രി തികഞ്ഞ ഫാസിസ്റ്റാണ്. സ്റ്റാലിന്റേയും ഹിറ്റ്ലറുടേയും പ്രേതം അദ്ദേഹത്തെ പിടികൂടി.

കൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

കരിനിയമങ്ങള്‍ ഒന്നൊന്നായി സംസ്ഥാനത്ത് നടപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ ജയിലിലിട്ടതും ഒന്‍പത് വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതും ഇതേ മുഖ്യമന്ത്രിയാണ്. കേരളത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ശവപ്പറമ്പാക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ് അനുവദിക്കില്ല. ഈ കരിനിയമവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അത് ലംഘിക്കാനാണ് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ എത്തിയിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു, കോണ്‍ഗ്രസിന് നോര്‍ത്ത് ഈസ്റ്റില്‍ തീരാ നഷ്ടം

cmsvideo
  Prasanth Bhushan appreciates CM Pinarayi Vijayan for called out 118 a act| Oneindia Malayalam

  ഗംഗയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍ അതുല്യ ഗംഗ, യുവാക്കളില്‍ അവബോധത്തിന് വിരമിച്ച സൈനികരുടെ കൂട്ടായ്മ

  English summary
  Pinarayi is a complete fascist; The ghost of Stalin and Hitler captured him: Mullappally
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X