കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ക്ലാസിലെ അനുസരണയുള്ള കുട്ടിയാണ് പിണറായി: വിമർശനവുമായി യൂത്ത് ലീഗ് നേതാവ്

Google Oneindia Malayalam News

ദില്ലി: കേരളത്തിൽ മുസ്ലിം വിരുദ്ധതയും പച്ച വർഗ്ഗീയതയും പറയുന്നവർക്ക് ലഭിക്കുന്ന പ്രിവിലേജും സ്വീകാര്യതയും സർക്കാർ പിന്തുണയുമൊക്കെ ഗുജറാത്തിനോളം വരുമെന്ന് യൂത്ത് ലീഗ് ദേശീയ ഏക്സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍. ഇതിവിടെ അവസാനിക്കില്ലെന്നും പലരും ഇത് ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നമ്മൾ ഗുജറാത്തിനു പഠിച്ചു തുടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ കാരണം. പിണറായി മോദിയുടെ ക്ലാസിലെ അനുസരണയുള്ള കുട്ടിയാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഷിബു മീരാന്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

പി സി ജോർജിനെ ആദ്യമറിയുന്നത് ഇടതുപക്ഷക്കാരനായിട്ടാണ്.. സാക്ഷാൽ വി എസി ൻ്റെ കൂടെ.. ഒരു ശരാശരി കമ്യൂണിസ്റ്റ് നേതാവായിരുന്ന വി എസി നെ ഒരു ഇടതുപക്ഷ ആൾ ദൈവമായി വാർത്തെടുക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്ന 2001 2006 കാലത്ത്. മതികെട്ടാനിലും മൂന്നാറിലുമൊക്കെ കൈയേറ്റം നേരിട്ടു കാണാൻ വി എസ് മല ചവിട്ടുമ്പോൾ കൂടെ പി സി ജോർജുമുണ്ട്. അന്ന് അയാളുടെ പാർട്ടിയുടെ പേര് ഇന്നോർത്താൽ കൗതുകം തോന്നും. കേരള കോൺഗ്രസ് സെക്യുലർ.. അതായിരുന്നു പേര്... വി എസും പി സി യും നല്ല കോമ്പിനേഷനാണെന്ന് ഇപ്പോൾ തോന്നുന്നു.. ലവ് ജിഹാദ് രണ്ടു പേർക്കും ഇഷ്ട വിഷയമാണ്.. രണ്ടു പേരും സ്വന്തം വാക്കുകൾ കൊണ്ട് സംഘ് പരിവാറിന് വിത്തെറിഞ്ഞു കൊടുത്തവരാണ്..

പിന്നീട് ലയനം വഴി കേരള കോൺഗ്രസ് മാണിവിഭാഗത്തിലെത്തി. ചീഫ് വിപ്പായി. അക്കാലത്തൊക്കെ ഭയങ്കര മുസ്ലിം അനുകൂല നിലപാട്. മുഹമ്മദ് നബിയുടെ പേര് പറഞ്ഞാൽ സലാത്തുകൂടി ചൊല്ലുന്ന മട്ടിൽ . ഈരാട്ടുപേട്ട പിടിക്കാൻ ഒറ്റക്കിറങ്ങിയത് ആ ധൈര്യത്തിലാണ്. യു ഡി എഫ് വിട്ടെങ്കിലും സുഡാപ്പികളുടെയും പ്രാദേശിക സി പി എമ്മിൻ്റെയും പിന്തുണ കിട്ടി. അയാൾ സ്വതന്ത്രനായി ജയിച്ചു കയറി. ഞാൻ സുഡാപ്പിയുടെ എം എൽ എ ആണെന്നയാൾ. മൂപ്പര് ഞങ്ങളുടെ എം എൽ എ ആണെന്ന് അവർ. ആ മധുവിധു അധികകാലം നീണ്ടില്ല..

ml-

ശബരിമല സമര കാലത്ത് ജോർജ് കുമ്മനത്തിനൊപ്പം കറുത്ത കുപ്പായമിട്ടു വന്നു.. നേരത്തെ കെ ആർ ഗൗരിയമ്മക്കെതിരെയും, ദളിത് സമൂഹത്തിനെതിരെയും യുദ്ധ തോന്ന്യാസം പറഞ്ഞ അറപ്പില്ലാത്ത നാവുകൊണ്ട് കടുത്ത മുസ്ലിം വിരുദ്ധത പറഞ്ഞു തുടങ്ങി.. പിന്നീട് പലവട്ടം അയാളുടെ നാവ് മുസ്ലിം വിരുദ്ധത വിസർജിച്ചു... തനിക്കെന്തും പറയാം എന്ന പ്രവിലേജ് അയാൾ ആസ്വദിച്ചു..

ഇത്തവണ കൃത്യമായ പരാതി ഉണ്ടായി.. നടപടിയെടുക്കാതെ നിവൃത്തിയില്ലെന്നായി.. അറസ്റ്റ് നടന്നു.. അസി: പബ്ലിക് പ്രോസിക്യൂട്ടർ മുങ്ങിയതോടെ ജാമ്യം കിട്ടി.. അതിൽ അത്ഭുതമില്ല.. പിണറായിക്കേരളത്തിൽ മറിച്ച് പ്രതീക്ഷിക്കാൻ മാത്രം നിഷ്കളങ്കരല്ലല്ലോ നമ്മൾ.. ഇനിയുമിതൊക്കെ തന്നെ പറയും എന്ന ധാർഷ്ട്യം അയാൾ വിടുന്നില്ല.. ബി ജെ പി അയാളെ പിന്തുണക്കുന്നു.. ഒക്കെ സ്വാഭാവികം..

അസ്വാഭാവികമാകുന്നത് കേരളീയ പൊതുസമൂഹത്തിൻ്റെയും ദിവസക്കൂലി സാംസ്കാരിക നായകരുടെയും മൗനമാണ്. അതിൻ്റെ പരിണിതി മതേതര കേരളത്തിൻ്റെ മരണമാണ്. പി സി ജോർജ് ഒരു ദു:സ്സൂചനയാണ്.

കേരളത്തിൽ തിടം വക്കുന്ന മുസ്ലിം വിരുദ്ധത. പച്ച വർഗീയത പറയുന്നവർക്ക് ലഭിക്കുന്ന പ്രിവിലേജ്., സ്വീകാര്യത.. സർക്കാർ പിന്തുണ.. ഒക്കെ ഗുജറാത്തിനോളം വരും. കരുതിയിരുന്നോളു. ഇതിവിടെ അവസാനിക്കില്ല. ഇനിയും പലരുമാവർത്തിക്കും..

കാരണം..

നമ്മൾ ഗുജറാത്തിനു പഠിച്ചു തുടങ്ങിയിരിക്കുന്നു..
പിണറായി മോദിയുടെ ക്ലാസിലെ അനുസരണയുള്ള കുട്ടിയാണ്...

Recommended Video

cmsvideo
'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

English summary
Pinarayi is an obedient child in Modi's class: Youth League leader with criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X