Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചനോട്ട് കണ്ടാൽ എന്തിനും അനുമതി നൽകുന്ന മുഖ്യമന്ത്രിയാണ് പിണറായി'; ആഞ്ഞടിച്ച് സുധാകരൻ

പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനം എന്ന പേരില്‍ കരിമണല്‍ ഖനന ലോബിയെ സഹായിക്കുന്ന നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തീരദേശം കരിമണൽ ലോബിക്ക് തീറെഴുതി നൽകിയതിനുള്ള പ്രതിഫലമായി കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി കൈപ്പറ്റിയത് കോടികളാണ്. അതിനാലാണ് തോട്ടപ്പള്ളി സ്പില്‍വേയില്‍ തുടരുന്ന കരിമണല്‍ ഖനനം നിർത്തിവയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത്. പച്ചനോട്ട് കണ്ടാൽ എന്തിനും അനുമതി നൽകുന്ന മുഖ്യനാണ് പിണറായിയെന്നും സുധാകരൻ വിമർശിച്ചു. തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സുധാകരൻ പറഞ്ഞു. പിണറായി വിജയനേയും സിപിഎമ്മിനേയും അതിരൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള കുറിപ്പും സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

'തോട്ടപ്പള്ളിയിലെ അനധികൃത കരിമണൽ ഖനന മേഖല സന്ദർശിച്ചു. കേരളത്തിന്റെ തീരദേശം പിണറായി സര്‍ക്കാര്‍ ഖനന ലോബിക്ക് തീറെഴുതിയതിന്റെ നേർക്കാഴ്ചയാണ് അവിടെ കാണാൻ കഴിഞ്ഞത്.
പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനം എന്ന പേരില്‍ കരിമണല്‍ ഖനന ലോബിയെ സഹായിക്കുന്ന നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അനേകം കരിമണൽ കൂനകളാണ് തീരത്തുടനീളം കാണാൻ സാധിച്ചത്. തീരദേശം കരിമണൽ ലോബിക്ക് തീറെഴുതി നൽകിയതിനുള്ള പ്രതിഫലമായി കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി കൈപ്പറ്റിയത് കോടികളാണ്. അതിനാലാണ് തോട്ടപ്പള്ളി സ്പില്‍വേയില്‍ തുടരുന്ന കരിമണല്‍ ഖനനം നിർത്തിവയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത്.

sudhakaran1-

ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങളാണ് കരിമണൽ ഖനനം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രദേശവാസികൾക്ക് നൂറുകണക്കിന് ഭവനങ്ങൾ ഇത് മൂലം നഷ്ടമായിരിക്കുന്നു. ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ കരിമണൽ ഖനനം അനുവദിക്കരുത് എന്ന് സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു. ചെറിയ ഒരു മരം മുറിയ്ക്കാൻ വരെ അനേകം അനുമതികൾ ആവശ്യമായ സ്ഥാനത്താണ് ഇത്ര വലിയ മേഖലയിൽ ഖനനം ചെയ്യുന്നതിന് യാതൊരു പഠനങ്ങളുമില്ലാതെ അനുമതി നൽകിയിരിക്കുന്നത്. പരിസ്ഥിതി ആഘാത പഠനം നടത്താതെയും ജനപ്രതിനിധികളുമായി കൂടിയാലോചിക്കാതെയും വര്‍ഷം മുഴുവന്‍ തോട്ടപ്പള്ളി സ്പില്‍വേയിലെ മണലെടുപ്പിന് കെ എം എം എല്ലിന് അനുമതി നല്‍കിയ ഉത്തരവ് ഉടൻ പിന്‍വലിക്കാൻ സര്‍ക്കാര്‍ തയ്യാറാവണം. അതിന് തയ്യാറാകുന്നില്ലെങ്കിൽ ദുരിതമനുഭവിക്കുന്ന തീരദേശ ജനതയോട് ചേർന്ന് വൻ ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാനും അവർക്കൊപ്പം ചേർന്ന് നിൽക്കാനുമാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്', സുധാകരൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+