കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിനെ സംരക്ഷിച്ച്പിണറായി!! ആ കട്ടിലുകണ്ട് ആരും പനിക്കണ്ട!! വായടപ്പിച്ച് മുഖ്യന്‍!!

ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ടെന്നും ആ കട്ടിലുകണ്ട് ആരും പനിക്കണ്ടെന്നും പിണറായി അറിയിച്ചു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ചൊല്ലി നിയമസഭയില്‍ വാക്കേറ്റം. ജേക്കബ് തോമസിനെ രൂക്ഷ ഭഷയില്‍ വിമര്‍ശിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി സാക്ഷാല്‍ മുഖ്യന്‍ തന്നെ എത്തി. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത നിന്ന് നീക്കില്ലെന്ന വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ജേക്കബ് തോമസിനെതിരെ ഭരണപക്ഷത്തു തന്നെ എതിര്‍പ്പുകള്‍ ശക്തമായതോടെ അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ആലോചിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

 പ്രതിപക്ഷത്തിന് മറുപടി

പ്രതിപക്ഷത്തിന് മറുപടി

ജേക്കബ് തോമസിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ടാണ് പ്രതിപക്ഷം സഭയില്‍ സംസാരിച്ചത്. ഇതിനെ പ്രതിരോധിക്കുന്നതായിരുന്നു പിണറായിയുടെ വാക്കുകള്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം ജേക്കബ് തോമസിനെതിരെ നടപടി എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ടെന്നും ആ കട്ടിലുകണ്ട് ആരും പനിക്കണ്ടെന്നും പിണറായി അറിയിച്ചു.

 സംരക്ഷിക്കില്ല

സംരക്ഷിക്കില്ല

അഴിമതിക്കെതിരെ വിട്ടുവീഴിചയില്ലാതെ നടപടി എടുക്കുന്ന ആളാണ് ജേക്കബ് തോമസെന്ന് പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ മാധ്യമസൃഷ്ടിയുടെ പുറകെ പോകില്ലെന്നും അദ്ദേഹം അറിയിച്ചു. വസ്തുതകള്‍ പരിശോധിക്കുമെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. വിജിലന്‍സിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഡയറക്ടറാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും അദ്ദേഹം അറിയിച്ചു.

 അടിയന്തര പ്രമേയത്തിന് നോട്ടീസ്

അടിയന്തര പ്രമേയത്തിന് നോട്ടീസ്

ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എം വിന്‍സെന്റ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അഴിമതിക്കെതിരെ കുരിശ് യുദ്ധം നടത്തുന്ന ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണെന്ന് വിന്‍സെന്റ് പറഞ്ഞു. ജേക്കബ് തോമസിനെ ആര് ചുവപ്പ് കാര്‍ഡ് കാണിക്കുമെന്നും അദ്ദേഹം ചോദിച്ചു.

 അഴിമതി മറയ്ക്കാന്‍

അഴിമതി മറയ്ക്കാന്‍

ജേക്കബ് തോമസിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. തമിഴ്‌നാട്ടില്‍ ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് പ്രധാന ആരോപണം. കൊച്ചി പോലീസ് കമ്മീഷ്ണര്‍ ആയിരിക്കെയാണിതെന്നും ആരോപിക്കുന്നു. രാജപാളയത്തെ 50 ഏക്കര്‍ ഭൂമിയുടെ കാര്യം അറിയിച്ചില്ലെന്നും ആരോപിക്കുന്നുണ്ട്. കള്ളനെ കുറിച്ച് അന്വേഷിക്കേണ്ടയാള്‍ കള്ളന് കഞ്ഞിവച്ചവനാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

 ജേക്കബ് തോമസ് ബാധ്യസ്ഥന്‍

ജേക്കബ് തോമസ് ബാധ്യസ്ഥന്‍

ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ചട്ടങ്ങള്‍ പാലിക്കാന്‍ ജേക്കബ് തോമസ് ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ ആയിട്ടുണ്ടോയെന്നും സ്വകാര്യ കമ്പനിയുടെ പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം.

 മനഃപൂര്‍വം കരി തേയ്ക്കുന്നു

മനഃപൂര്‍വം കരി തേയ്ക്കുന്നു

വിജിലന്‍സ് തത്ത തിരിഞ്ഞ് കൊത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതി സ്വീകരിക്കില്ലെന്ന് നോട്ടീസ് ഇട്ടത് സര്‍ക്കാരിനെതിരെയാണെന്നും അദ്ദേഹം. പരാതി നല്‍കിയ ആളിനെ പോലും അറസ്റ്റ് ചെയ്യുകയാണെന്നും വ്യക്തിപരമായ വിരോധമുള്ളവരെ മനഃപൂര്‍വം കരിതേയ്ക്കുകയാണെന്നും അദ്ദേഹം.

English summary
chief minister pinarayi protect vigilance director in niyama sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X