Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയിലെ സൗമ്യ കാമുകന്‍മാര്‍ക്ക് അയച്ച സന്ദേശങ്ങള്‍ പോലീസിന്! അഞ്ച് കാമുകന്‍മാര്‍! വിവരങ്ങള്‍

അവിഹിത ബന്ധം തുടരുന്നതിന് മാതാപിതാക്കളേയും മക്കളേയും അരുംകൊല നടത്തിയ കേസിലെ പ്രതി പിണറായിയിലെ സൗമ്യയുടെ കാമുകന്‍മാരുമായുള്ള ബന്ധം തെളിയിക്കുന്ന കൂടൂതല്‍ തെളിവുകള്‍ പോലീസിന്. താന്‍ തനിച്ചാണ് കൊല നടത്തിയതെന്ന സൗമ്യയുടെ വാദത്തെ തള്ളുന്നതാണ് പോലീസിന് ലഭിച്ച ഫോണ്‍ സന്ദേശങ്ങള്‍.
സൗമ്യ ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

അവിഹിത ബന്ധത്തിന്

അവിഹിത ബന്ധത്തിന്

അവിഹിത ബന്ധങ്ങള്‍ക്ക് തടസ്സമാകുമെന്ന് കണ്ടാണ് സൗമ്യ അച്ഛനായ കുഞ്ഞിക്കണ്ണനേയും അമ്മ കമലയേയും മകള്‍ ഐശ്വര്യയേയും കൊലപ്പെടുത്തിയത്. ആദ്യം അമ്മയെ ആണ് കൊന്നത്. പിന്നാലെ അച്ഛനേയും മകളേയും. ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. കിണറ്റിലെ അമോണിയ കലര്‍ന്ന വെള്ളം കുടിച്ചാണ് മൂവരും മരിച്ചതെന്നാണ് സൗമ്യ ആദ്യം കള്ളം പറഞ്ഞത്.

സംശയം

സംശയം

സംശയം തോന്നാതിരിക്കാന്‍ കിണര്‍ വെള്ളത്തില്‍ അമോണിയ കലര്‍ത്തി. എന്നാല്‍ ബന്ധുക്കളുടേയും നാട്ടുകാരുടേയും പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തില്‍ സൗമ്യക്ക് പങ്കുണ്ടെന്ന് വ്യക്തമായത്.

ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

പിടിക്കപ്പെട്ടതോടെ താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കി. എന്നാല്‍ കൊലപാതകം നടത്തിയ രീതി വിശദമായ അന്വേഷിച്ച പോലീസ് സൗമ്യയുടെ വാദത്തെ തള്ളി. സൗമ്യയ്ക്ക് കാമുകന്‍മാരുടെയോ പുറത്ത് നിന്നുള്ള മറ്റൊരാളുടേയോ സഹായം ഇല്ലാതെ കൊലനടത്താന്‍ കഴിയില്ലെന്ന് പോലീസ് ഉറപ്പിച്ചു.

യുവാക്കള്‍

യുവാക്കള്‍

പ്രദേശത്തുള്ള നിരവധി യുവാക്കളുമായി സൗമ്യക്ക് അടുപ്പമുള്ളതായി കണ്ടെത്തിയിരുന്നു.ഇത് സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

അഞ്ച് മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ നിന്നും അഞ്ചിലധികം കാമുകന്‍മാരുമായി സൗമ്യ മണിക്കൂറുകളോളം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

കൊലപാതക ദിവസം

കൊലപാതക ദിവസം

കൊലപാതകം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേയാണ് ഇവരെയെല്ലാം സൗമ്യ വിളിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കാമുകന്‍മാരുമായി സംസാരിച്ച കാര്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.

പ്രതികള്‍

പ്രതികള്‍

തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും ലഭിച്ച തെളിവുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇതിന്‍റെ കൂടെ വിവരങ്ങള്‍ ലഭിച്ചാല്‍ കാമുകന്‍മാരും പ്രതികളായേക്കുമെന്നാണ് വിവരം.

വീണ്ടും

വീണ്ടും

നേരത്തേ കാമുകന്‍മാരെ ചോദ്യം ചെയ്തിരുന്നെങ്കിലും കേസില്‍ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഫോണുകളിലെ വിവരങ്ങള്‍ കൂടി ലഭിച്ച സാഹചര്യത്തില്‍ കാമുകന്‍മാരെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+