ഉമ്മന്‍ചാണ്ടി കത്ത് കൊടുത്തിട്ടും ഫലമില്ല; പിണറായിയുടെ മനസിളകുന്ന പ്രശ്‌നമില്ല
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമ സഭയില്‍ വയ്ക്കുന്നതിന് മുമ്പ് ആര്‍ക്കും നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്നാണ് പിണറായി പറയുന്നത്. എന്നാല്‍ നിയമ സഭയില്‍ വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.
മുന്‍ സര്‍ക്കാരാണ് സോളാര്‍ കമ്മീഷന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചതെന്നും റിപ്പോര്‍ട്ടിന്മേല്‍ ആവശ്യപ്പെട്ടിരിക്കുന്ന നടപടി പ്രതികാര നടപടി അല്ലെന്നും പിണറായി. സോളാര്‍ കമ്മീഷന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കത്ത് നല്‍കിയതിന് പിന്നാലെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

വിവരാവകാശ നിയമ പ്രകാരം ഉമ്മന്‍ചാണ്ടി നേരത്തെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നല്‍കാനാവില്ലെന്ന് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. തനിക്കെതിരെ കേസെടുക്കാനുള്ള തീരുമാനം ഏകപക്ഷീയവും യുക്തി രഹിതവുമാണന്നൊണ് ഉമ്മന്‍ചാണ്ടി കത്തില്‍ പറഞ്ഞിരിക്കുന്നത്. പൗരനെന്ന നിലയിലെ അവകാശം നിഷേധിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും, ക്രിമിനല്‍ കേസും ലൈംഗിക പീഡനത്തിനുള്ള കേസും എടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതേസമയം സോളാര്‍ അന്വേഷണ സംഘം രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.












Click it and Unblock the Notifications