കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ കൊറോണ വാക്‌സിനെടുക്കും; മന്ത്രിമാരും, വാക്‌സിനേഷന് സ്വകാര്യ മേഖലയും

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ഉടന്‍ കൊറോണ വാക്‌സിന്‍ എടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷന് കേരളം സജ്ജമാണ്. എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നാണ് അഭിപ്രായം. സ്വകാര്യ മേഖലയെ കൂടെ വാക്‌സിനേഷന്‍ പ്രക്രിയയില്‍ പങ്കാളികളാക്കുമെന്നും കെകെ ശൈലജ പറഞ്ഞു.

p

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. മോദി വാക്‌സിന്‍ സ്വീകരിച്ചത് സന്തോഷകരമായ കാര്യമാണ് എന്ന് കെകെ ശൈലജ പറഞ്ഞു. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അന്നുതന്നെ തങ്ങള്‍ എടുക്കാന്‍ തയ്യാറായിരുന്നു. ജനപ്രതിനിധികളുടെ ഊഴം വരുമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറിയത്. മുഖ്യമന്ത്രിയും വാക്‌സിന്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകുംയുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

ദ്വിദിന സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉത്തർപ്രദേശിൽ എത്തിയപ്പോൾ

Recommended Video

cmsvideo
PM Modi takes first dose of Covid-19 vaccine | Oneindia Malayalam

അതേസമയം, നാളെ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ വാക്‌സിന്‍ എടുക്കും. ജനപ്രതിനിധികള്‍ രാജ്യവ്യാപകമായി വാക്‌സിന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ രണ്ടാംഘട്ട വാക്‌സിനേഷന്‍ തുടങ്ങി. 60 പിന്നിട്ട എംപിമാരോടും എംഎല്‍എമാരോടും വാക്‌സിന്‍ എടുക്കാന്‍ ബിജെപി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. അതേസമയം, സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ നല്‍കണം.

തനിക്കെതിരെ അപരനെ ഇറക്കുമോ? ഒരിക്കലും നടക്കില്ലെന്ന് ധര്‍മജന്‍, പ്രതികരണം സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കിടെതനിക്കെതിരെ അപരനെ ഇറക്കുമോ? ഒരിക്കലും നടക്കില്ലെന്ന് ധര്‍മജന്‍, പ്രതികരണം സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കിടെ

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

English summary
Pinarayi Vijayan and Other cabinet members to get Coronavirus vaccinated soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X