കോണ്‍ഗ്രസില്‍ ആത്മാഭിമാനമുള്ളവരുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കി വിടണമെന്നു പിണറായി
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബിജു രാധാകൃഷ്ണന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയാണ്. അഞ്ചരകോടി രൂപ കോഴ കൊടുത്തുവെന്നാണ് സോളാര്‍ കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെ ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടഞ്ഞതായാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞത്.
ഒട്ടേറെ ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വന്നെങ്കിലും ഇതുപോലൊരു വെളിപ്പെടുത്തല്‍ ഇതാദ്യമാണ്. ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ വിശ്വസനീയമാണെന്നും പിണറായി ആരോപിക്കുന്നു. ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ചാണ്ടിക്ക് നേരത്തെ ബന്ധം ഉണ്ടെന്ന് തെളിഞ്ഞതാണ്.

സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടി ഒന്നാം പ്രതി തന്നെയാണെന്ന് പിണറായി വീണ്ടും പറയുന്നു. അതു വ്യക്തമാകുന്ന തെളിവുകളാണ് ഓരോന്നായി പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പണം നല്‍കിയും ഇതുവരെ ഉമ്മന്‍ചാണ്ടി പിടിച്ചു നിന്നു. ഇനി രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന ബിജു രാധാകൃഷ്ണന്റെ മൊഴിയോടെ ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ ഒര...
Posted by Pinarayi Vijayan onWednesday, December 2, 2015
അധികാര ദുര്‍വിനിയോഗത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ തനിനിറം പുറത്തുവന്നിരിക്കുകയാണെന്നും പിണറായി ഫേസ്ബുക്കിലൂടെ പറയുന്നു. തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി കേരളത്തിന്റെയും മലയാളിയുടെയും അഭിമാനത്തിന് തീരാകളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ആത്മാഭിമാനമുള്ളവര്‍ ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കി വിടണമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications