ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നീക്കം ഇങ്ങനെ; സാഹചര്യം മാറിയെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയിരിക്കെ വെള്ളിയാഴ്ച സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം നിര്‍ണായകം. എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായം അറിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ സ്‌കോര്‍ഷിപ്പില്‍ 80-20 അനുപാതം കൊണ്ടുവന്നതാണ്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ സാഹചര്യങ്ങള്‍ മാറിയതിനാല്‍ സ്‌കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച് പരിശോധിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചന.
കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

വെള്ളിയാഴ്ചത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. ഈ സമിതിയില്‍ മത-രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രതിനിധികളെ ഉള്‍പ്പെടുത്തും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാകും സ്‌കോളര്‍ഷിപ്പ് അനുപാതം തീരുമാനിക്കുക. ഹൈക്കോടതി 80-20 അനുപാതം റദ്ദാക്കുമ്പോള്‍ പുതിയ ഉത്തരവിറക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് സാമുദായികമായ ധ്രുവീകരണത്തിന് ഇടയാക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സമിതിയെ ആലോചിക്കുന്നത്. ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാല്‍ സമിതിയെ നിയോഗിച്ച കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കും.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റു സംസ്ഥാനങ്ങള്‍ നടപ്പാക്കിയത് എങ്ങനെ, നിലവില്‍ നടപ്പാക്കിയ സ്‌കോളര്‍ഷിപ്പ് അനുപാതം ആര്‍ക്കാണ് ഗുണം ചെയ്തത്, കോച്ചിങ് സെന്ററുകളുടെ നേട്ടം ആര്‍ക്ക് എന്നീ കാര്യങ്ങളും പുതിയ സമിതി പരിശോധിക്കുമെന്നാണ് സൂചന. സാമുദായികമായി അകല്‍ച്ചയുണ്ടാക്കുന്ന നീക്കം ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെയും നിലപാട്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനാല്‍ ചെറിയ വീഴ്ച പോലും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
ബിക്കിനി ലുക്കില്‍ സൂപ്പര്‍ ഹോട്ടായി സിമ്രാന്‍ കൗര്‍; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications