• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രി കസേരയില്‍ ഞാനിരിക്കരുത് എന്നാണ് അവരുടെ ആഗ്രഹം, അതിന് വേണ്ടത്... തുറന്നടിച്ച് പിണറായി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന് ചുട്ടമറിപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. അതിന് ശരിയായ മാര്‍ഗത്തിലൂടെ രാഷ്ട്രീയ മത്സരം നടത്തണം. നെറികേടുകള്‍ പാടില്ല. ഭാവനയില്‍ ഒരു കാര്യം കെട്ടിച്ചമച്ച് അതിലൂടെ തന്നെ പുറത്താക്കാനാണ് ശ്രമമെങ്കില്‍ അതൊന്നും നടക്കാന്‍ പോകുന്നില്ല. കള്ളക്കടത്ത് നടന്നിട്ടുണ്ട്. അക്കാര്യം വ്യക്തമായതാണ്. അതിന് പ്രതികളെയാണ് പിടിക്കേണ്ടത്. കേന്ദ്ര ഏജസികള്‍ അതിനായി നല്ല രീതിയില്‍ തന്നെപ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് ഈ വിഷയത്തില്‍ നേരിട്ടൊന്നും ചെയ്യാനാവില്ല. കേന്ദ്രം ആവശ്യപ്പെട്ടാല്‍ മാത്രമേ സഹായം നല്‍കാനാവൂ. സ്വര്‍ണക്കടത്ത് വലിയ പ്രശ്‌നമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അത് തകര്‍ക്കും. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികളെ പുറത്തുകൊണ്ടുവരണം. അതിനാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാരാണ് ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കുന്നത്. പ്രതിപക്ഷം എന്തെങ്കിലും പറയണമല്ലോ എന്ന് കരുതിയാണ് ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അല്ലാതെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന് അനുമതി നല്‍കിയിരിക്കുകയാണ്. നേരത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിഷയത്തില്‍ ഇടപെട്ടിരുന്നു. യുഎഇയിലെ ഉന്നത കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാനും അദ്ദേഹം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച പ്രാഥമിക വിവരങ്ങളും എന്‍ഐഎ ശേഖരിച്ചിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍രെ വിലയിരുത്തല്‍. സിബിഐ അന്വേഷണത്തിന് ആവശ്യമോ തെളിവുകളോ സാഹചര്യമോ അല്ല ഈ സംഭവത്തിനുള്ളതെന്നും കേന്ദ്രം പറയുന്നു. അതുകൊണ്ട് കൂടിയാണ് കേസ് കൈമാറിയത്.

അതേസമയം ദേശീയ സുരക്ഷയെ ബാധിക്കുന്ന ഏത് കേസിലും അന്വേഷണം നടത്താന്‍ എന്‍ഐഎയ്ക്ക് അധികാരമുണ്ട്. സ്വര്‍ണം എവിടെ നിന്ന് എത്തിച്ചു, എന്തിനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങളും എന്‍ഐഎ അന്വേഷിക്കും. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തായത് കൊണ്ട് ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ വിഷയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. കസ്റ്റംസ് ആക്ട് പ്രകാരം ഇപ്പോള്‍ നിലവിലുള്ള അന്വേഷണം തുടരും. ഇതിന് സമാന്തരമായ അന്വേഷണമാണ് എന്‍ഐഎ അന്വേഷിക്കുക.

English summary
pinarayi vijayan hits out at opposition says they should play clean politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X