വഖഫ് വിവാദം; പിണറായി വിജയന്‍ നുണ പറയുന്നത് അവസാനിപ്പിക്കണം: നജീബ് കാന്തപുരം
കോഴിക്കോട്: വഖഫ് ബോർഡിലെ പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നുണപറയുകയാണെന്ന് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ നജീബ് കാന്തപുരം. 'മുഖ്യമന്ത്രി ആദ്യം പറഞ്ഞ നുണ പി എസ് സിക്ക് വിടുന്നത് സർക്കാർ താല്പര്യമല്ലെന്നാണ്. അത് തെറ്റാണെന്ന് ഇതിനോടകം വ്യക്തമായി. വഖഫ് ബിൽ അവതരണ വേളയിൽ ലീഗ് നേതാക്കൾ ആരും സംസാരിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞ അടുത്ത നുണ.എല്ലാം രേഖയിലുണ്ട്. സംസാരിച്ച സമയവും തിയ്യതിയും ഹാജറാക്കാം. സഭാ ടിവിയിലെ വീഡിയോ തന്നെ പരിശോധിക്കാം.'- നജീം കാന്തപുരം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആദ്യം മുഖ്യമന്ത്രി നുണപറയുന്നത് അവസാനിപ്പിക്കണം. സമൂഹ നന്മ മുൻനിറുത്തി അതിനു വേണ്ടിയൊരു ബിൽ പാസാക്കിയാലും നാടിന് ഗുണമേ ഉണ്ടാകൂ. ആദ്യം നുണ പറഞ്ഞത് പി എസ് സിക്ക് വിടുന്നത് സർക്കാർ താല്പര്യമല്ലെന്നാണ്. തെറ്റാണെന്ന് ഇതിനോടകം വ്യക്തമായി. വഖഫ് ബിൽ അവതരണ വേളയിൽ ലീഗ് നേതാക്കൾ ആരും സംസാരിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞ അടുത്ത നുണ.എല്ലാം രേഖയിലുണ്ട്. സംസാരിച്ച സമയവും തിയ്യതിയും ഹാജറാക്കാം. സഭാ ടിവിയിലെ വീഡിയോ തന്നെ പരിശോധിക്കാം.

ബില്ലിന്മേലുള്ള ചർച്ചക്ക് മുമ്പ് തന്നെ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.ചർച്ചയിൽ പങ്കെടുത്ത് പികെ കുഞ്ഞാലിക്കുട്ടി സാഹിബ്, കെ.പി.എ മജീദ് സാഹിബ്, ആബിദ് ഹുസൈൻ തങ്ങൾ, പി. ഉബൈദുല്ല, അഡ്വ: എൻ.ഷംസുദ്ദീൻ , യു.എ ലത്തീഫ് , പി.കെ ബഷീർ ഉൾപ്പെടെയുള്ളവർ സംസാരിച്ചത് മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലേ ?
നിയമസഭയിൽ രേഖയാണ്. ആരും സംസാരിച്ചില്ലെന്ന തന്റെ നുണ രേഖാമൂലം തെളിയിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.
ചെറിയൊരു ആഹ്വാനം കൊണ്ടുമാത്രം കോഴിക്കോട് കടപ്പുറം നിറഞ്ഞപ്പോൾ, പ്രസക്ത പ്രസംഗങ്ങളുടെ ചെറിയ ഭാഗങ്ങൾ മാത്രം കേട്ട് ഇത്രമാത്രം അസ്വസ്ഥത കാണിച്ച മുഖ്യമന്ത്രി, കണ്ടാലറിയാവുന്ന പതിനായിരം പേർക്കെതിരെ കേസെടുക്കും പോലും. അദ്ദേഹം പരിപാടി മുഴുവൻ വീക്ഷിക്കാതിരുന്നത് നന്നായി. നിറക്കാൻ ജയിലുകൾ തികയാതെ വരും.
സമുദായത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കാനും മറ്റുമായി നിങ്ങൾ കണ്ടെത്തിയ ആയുധം വഖ്ഫ് ബോർഡാണ്. വിശ്വാസ വിചാരവുമായി അഭേദ്യ ബന്ധമുള്ള വഖഫിൽ രാഷ്ട്രീയമായി കൈവെച്ചത് തന്നെ വിശ്വാസികളോടുള്ള വഞ്ചനയാണ്. പോരാത്തതിന്, പ്രതിഷേധിച്ചവർക്കെതിരെ കേസും. മുഖ്യമന്ത്രിക്ക് യു-ടേൺ അടിച്ചേ മതിയാവൂ. കാരണം, സമരമുഖത്ത് മുസ്ലിം ലീഗും കണ്ടും പ്രവർത്തിച്ചും അറിയാവുന്ന ലക്ഷക്കണക്കിന് അണികളുമുണ്ട്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യൂ. അതുകൊണ്ട് തളരുന്ന പാർട്ടിയല്ല മുസ്ലിം ലീഗ് എന്ന് ഞങ്ങൾ തെളിയിച്ച് തരാം.












Click it and Unblock the Notifications