കേന്ദ്രത്തിന് വെറും ലാഭക്കൊതി: ഇന്ധന വില വർധനവിനെതിരെ ശക്തമായ പ്രതികരണവുമായി പിണറായി വിജയൻ
തിരുവനന്തപുരം: ഇന്ധന വില വർധനവ് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന് എതിരെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വില വർധനയ്ക്ക് പിന്നിൽ കേന്ദ്രത്തിന്റെ കടുത്ത ലാഭക്കൊതി ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ രാജ്യാന്തര വിപണിയിൽ ഇന്ധന വില കുറയുകയാണ്.
എന്നാൽ കേന്ദ്രം നികുതി വർധിപ്പിക്കാനുള്ള ശ്രമമാണ് നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി എഴുതിത്തള്ളുന്നുണ്ട്. എന്നാൽ സാധാരണക്കാരായ ജനങ്ങളുടെ സബ്സിഡി നൽകുന്നില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

പെട്രോളിന് 7.01 രൂപയും ഡീസലിന് 5.76 രൂപയുമാണ് മാർച്ച് മാസത്തിൽ മാത്രം ഉയർത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് എതിരെ വിമർശനം ആരംഭിച്ച് തുടങ്ങിയത്. ഇവിടെ ആഗോളവൽക്കരണ നയം തുടങ്ങുന്നതിന് മുൻപ് 9.8 രൂപ ആണ് പെട്രോളിന് ഈടാക്കിയിരുന്ന വില. ഡീസലിന് 4.8 രൂപയായിരുന്നു ഇതിനൊപ്പം ഈടാക്കിയത്. എന്നാൽ നിലവിലെ സ്ഥിതി മാറിയിരിക്കുകയാണ്. 100 രൂപ കഴിഞ്ഞിരിക്കുന്ന സ്ഥിതിയാണ് - മുഖ്യമന്ത്രി പറഞ്ഞു.

ആഗോളവൽക്കരണം നയം ആരംഭിച്ചതിന് മുൻപ് സബ്സിഡി സിലിണ്ടറിന് 56 ഓളം രൂപയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇന്നത്തെ സ്ഥിതി മാറിയിരിക്കുന്നു. ആയിരത്തിന് അടുത്തെത്തി ഇന്നത്തെ സബ്സിഡി സിലിണ്ടറിന്റെ വില. എന്നാലോ , വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞദിവസം ഒറ്റയടിക്ക് വില ഉയർത്തുന്ന സാഹചര്യമായിരുന്നു. 256 രൂപയാണ് വാണിജ്യ സിലിണ്ടറിന് ഉയർത്തിയത്. അതായത് ഇപ്പോൾ വാണിജ്യ സിലിണ്ടറിന്റെ വില എന്നത് 2250 രൂപയാണ് - മുഖ്യമന്ത്രി വ്യക്തമാക്കി.

ആഗോളവൽക്കരണം മുന്നോട്ട് വയ്ക്കുന്ന മേഖലയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുക എന്ന നയമാണ് ഇത്തരം സ്ഥിതി വിശേഷങ്ങൾ വഴി ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണത്തിന് അധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തു. ഇത്തരം നടപടി സ്വീകരിച്ചതിലൂടെ ആണ് ഇതിന് തുടക്കം കുറിച്ചത്. എന്നാൽ, ഇതിന് പുറമേ സ്വകാര്യ എണ്ണക്കമ്പനികൾക്കും മേഖലയിൽ അനുവാദം നൽകി. ഇതിന്റെ ആവർത്തനം കൂടിയാണ് ഈ നടപടി. ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കിയ തീരുമാനവും ഇതിന്റെ പ്രധാന കാരണമെന്ന് മുഖ്യമന്ത്രി പറയുന്നു.

പുതിയ എണ്ണ പരിവേഷണം നടത്തി മുന്നോട്ട് പോയ ഒഎൻജിസി പദ്ധതികളും ഉണ്ടായിരുന്നു. എന്നാൽ ഇതും കോർപ്പറേറ്റുകൾക്ക് വിട്ട് നൽകുന്ന നയമാണ് ഉണ്ടായത്. ഇക്കാര്യങ്ങൾ എല്ലാം വരും ഭാവിയിൽ ഗുരുതരമായ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. വില നിയന്ത്രണം എടുത്ത് മാറ്റുമ്പോൾ വ്യക്തമാക്കിയ പ്രധാന വാദം എന്നത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ അതിന് ആനുപാതികം ആയിട്ടുളള ഒരു നേട്ടം ഇവിടെ ലഭ്യമാകും എന്നാണ്. പക്ഷെ, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറഞ്ഞ് വരുമ്പോൾ എക്‌സൈസ് നികുതി ഉയരുന്ന നയം ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ ഒരു നയം സ്ഥീകരിച്ചതിന്റെ ഭാഗമായി അതില്‍ നിന്ന് ലഭിക്കും എന്ന് പ്രചരിപ്പിച്ച നേട്ടങ്ങൾ ലഭിക്കാതെ പോയി.

ആഗോളവല്‍ക്കരണ നയങ്ങള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടങ്ങി. എന്നാൽ അതിനെക്കാൾ തീവ്രമായി ബിജെപി സര്‍ക്കാര്‍ ഇത് നടപ്പിലാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് സെസ്സ്, അഡീഷണല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തുടങ്ങിയ പേരുകളില്‍ പുതിയ നികുതികള്‍ ഇന്ധന മേഖലയില്‍ ആരംഭിച്ചു. ക്രൂഡോയില്‍ വിലയില്‍ കുറവ് വന്നിരുന്നാൽ തന്നെ പെട്രോള്‍ , ഡീസല്‍ വിലയില്‍ കുറവ് വരാത്ത രീതിയിലാണ് സെസ്സും അഡീഷണല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയും ഉയർത്തിരിക്കുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരംശം പോലും ലഭിക്കാത്ത നികുതികളാണ് കേന്ദ്ര സര്‍ക്കാര്‍ ഉയർത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications