കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ ഒതുക്കി കളയാമെന്ന് ആർഎസ്എസ് വ്യാമോഹിക്കേണ്ട,ആക്രമണങ്ങളെ അതിജീവിച്ച പ്രസ്ഥാനമാണിത്

സെക്രട്ടറിയെ ആക്രമിച്ച് സിപിഎമ്മിനെ ഒതുക്കികളയാം എന്ന വ്യാമോഹം ആർഎസ്എസിനെ തിരിഞ്ഞുകൊത്തുമെന്ന് പിണറായി വിജയൻ.

Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലി എകെജി ഭവനിൽ അതിക്രമിച്ചു കയറി പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിയെ ആക്രമിച്ച് സിപിഎമ്മിനെ ഒതുക്കികളയാം എന്ന വ്യാമോഹം ആർഎസ്എസിനെ തിരിഞ്ഞുകൊത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

പാർട്ടി ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു! കണ്ണൂരിൽ സിപിഐ ഓഫീസ് അടിച്ചുതകർത്തുപാർട്ടി ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു! കണ്ണൂരിൽ സിപിഐ ഓഫീസ് അടിച്ചുതകർത്തു

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ദില്ലി എകെജി ഭവനിൽ സീതാറാം യെച്ചൂരിക്ക് നേരെ ഉണ്ടായത് ആർഎസ്എസ് ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു.

pinarayi

ഈ അക്രമണങ്ങളും ഭീഷണികളും തങ്ങളെ തളർത്തില്ലെന്നും, ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടാനുള്ള ഈ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമരം നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ദില്ലി പോലീസ് ആർഎസ്എസ് അജണ്ടയ്ക്ക് വഴിപ്പെട്ടതു കൊണ്ടാണ് ആക്രമണത്തിനൊരുമ്പെടാൻ സംഘപരിവാർ ക്രിമിനലുകൾക്ക് അവസരം ലഭിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നേതൃത്വത്തെ തകർത്ത് പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്ന വ്യാമോഹവും കൊണ്ട് കമ്മ്യൂണിസ്റ്റുകാർക്ക് നേരെ വരേണ്ടതില്ല, ഇത്തരം അനേകം അതിക്രമങ്ങളെ ചെറുത്തും അതിജീവിച്ചുമാണ് ഈ പ്രസ്ഥാനം മുന്നേറിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...

English summary
pinarayi vijayan response through fb post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X