കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിന്റെ സാമ്പത്തിക സ്രോതസ്സ് പുറത്തുകൊണ്ടുവരണമെന്ന് പിണറായി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: തൃശൂര്‍ പുഴക്കര ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിസാമിന് പ്രതിവര്‍ഷം നൂറുകോടി രൂപയുടെ വരുമാനമുണ്ടെന്നാണ് പറയുന്നത്. ഈ പണത്തിന്റെ സ്രോതസ്സ് എന്താണെന്ന് പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്തു കുറ്റകൃത്യവും ചെയ്യാന്‍ കണക്കില്ലാത്ത പണമാണ് അയാള്‍ക്ക് പ്രചോദനമായത്. പാവപ്പെട്ട ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഗേറ്റു തുറക്കാന്‍ വൈകിയെന്ന കാരണത്താല്‍ വാഹനമിടിച്ച് കൊലപ്പെടുത്തുകയെന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാനുള്ള നിയമ നടപടി സ്വീകരിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

pinaray-talk

പണം കൊണ്ട് നിയമത്തെ വരുതിയില്‍ നിര്‍ത്തുന്നയാളാണ് വ്യവസായി. ഇയാള്‍ക്കെതിരെ യാതൊരു ദാക്ഷീണ്യവും പോലീസും നിയമ സംവിധാനവും കാട്ടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കമ്പനികള്‍, ആഡംബര കാറുകള്‍, ബീഡി കമ്പനി, മയക്കുമരുന്ന് വ്യാപാരം, ഇവയെല്ലാം പോലീസ് അന്വേഷണത്തില്‍ പുറത്തുവരണം.

ശോഭാ സിറ്റി അധികൃതര്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കണം. കൂലിപ്പണി എടുക്കന്നവരാണ് ചന്ദ്രബോസിന്റെ ഭാര്യ. പണിതീരാത്ത വീട്ടില്‍ കഴിയുന്ന അവരുടെ മക്കള്‍ വിദ്യാര്‍ത്ഥികളാണ്. നിര്‍ധന കുടുംബത്തിന് പ്രതിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കാനും നിയനടപടി സ്വീകരിക്കണമെന്ന് പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

English summary
Pinarayi Vijayan says Mohammed Nizam's financial sources should be revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X