Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ നാരായണന്റെ പൂര്‍ണകായ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

വളഞ്ഞിട്ട് അക്രമകാരികള്‍ കടിച്ചു കീറാന്‍ ശ്രമിച്ച ഘട്ടത്തില്‍ അങ്ങേയറ്റം വികാര ഭരിതനായി ഇ നാരായണനെ കണ്ടിട്ടുണ്ടെന്ന് പിണറായി അനുസ്മരിച്ചു.

തലശ്ശേരി: സിപിഎം നേതാവായിരുന്ന ഇ നാരായണന്റെ സ്മാരകമായ പൂര്‍ണകായ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയന്‍ തലശ്ശേരി സിറ്റി സെന്ററില്‍ അനാച്ഛാദനം ചെയ്തു. ഇ നാരായണന്റെ മൂന്നാം ചരമവാര്‍ഷികദിനത്തിലായിരുന്നു അനാവരണം. അസാമാന്യമായ നേതൃശേഷിയും മാനേജ്‌മെന്റ് വൈഭവവും പ്രകടിപ്പിച്ച സഹകരണരംഗത്തെ പ്രതിഭാസമായിരുന്നു നാരായണനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശരിയായ ദിശാബോധത്തോടെ റബ്‌കോയെ മുന്നോട്ട് നയിക്കാന്‍ ഇ നാരായണന് സാധിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രതിമ അനാച്ഛാദനം ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വളഞ്ഞിട്ട് അക്രമകാരികള്‍ കടിച്ചു കീറാന്‍ ശ്രമിച്ച ഘട്ടത്തില്‍ അങ്ങേയറ്റം വികാര ഭരിതനായി ഇ നാരായണനെ കണ്ടിട്ടുണ്ടെന്ന് പിണറായി അനുസ്മരിച്ചു.

K Ramesan Kathiroor receive momento

പ്രതിമ ഒരുക്കിയ ശില്‍പി ലിജു പാതിരിയാട്, രൂപകല്‍പന നിര്‍വഹിച്ച കെ രമേശന്‍ കതിരൂര്‍, ലേ ഔട്ട് ഡിസൈനര്‍ സജീവന്‍ മാച്ചേരി എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി. തലശേരി സിറ്റിസെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. എ എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, റബ്‌കോ ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍, കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ പ്രസിഡന്റ് എം പത്മനാഭന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+