കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനത്തിന് മറുപടിയുമായി പിണറായി;വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തില്ല

മുന്‍ സര്‍ക്കാരിന്റെ നയമല്ല ഈ സര്‍ക്കാരിനുള്ളത്. അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യത്തിലല്ല.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐ സംസ്ഥആന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി പിണറായി വിജയന്‍. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഉത്തരവാദിത്വമുള്ള നേതാക്കള്‍ മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. വിവരാവകാശ നിയമം സംബന്ധിച്ച് സര്‍ക്കാരിനെതിരെ കാനം ഉന്നയിച്ച വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു പിണറായി.

വിവരാവകാശ നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മുന്‍ സര്‍ക്കാരിന്റെ നയമല്ല ഈ സര്‍ക്കാരിനുള്ളത്. അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ടെന്നും
പിണറായി പറഞ്ഞു.

Pinarayi Vijayan

വിവരാവകാശ കമ്മീഷനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളായിരുന്നു തന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുകയാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

English summary
Pinarayi Vijayan's statement about RTI issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X