കേരളത്തിലേത് മറ്റെവിടെയും ഇല്ലാത്ത മാധ്യമ പ്രവർത്തനം; ആരെയും തടഞ്ഞിട്ടില്ലെന്ന് പിണറായി!
തിരുവനന്തപുരം: കേരളത്തിലേത് മറ്റെവിടെയും കാണാത്ത മാധ്യമപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പുറത്തൊന്നും കാണാത്ത രീതിയാണ് ഇവിടെ മാധ്യമപ്രവർത്തകർ കാണിക്കുന്നത്. നിർബന്ധിച്ച് പ്രതികരണം വാങ്ങുന്ന രീതിയാണ്. എന്തെങ്കിലും പറയാനുള്ളവർ പറയുമല്ലോ? പറയാനില്ലാത്തവരെ തടഞ്ഞുവ്യക്കുന്ന രീതി നല്ലതാണോ എന്ന് മാധ്യമപ്രവർത്തകർ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മൈക്ക് തന്റെ ശരീരത്തിൽ തട്ടുന്ന സ്ഥിതിവരെ ഉണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു. ഇത് തുടരണോ വേണ്ടയോ എന്ന് മാധ്യമപ്രവർത്തകർ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയേറ്റിൽ മാധ്യമപ്രവർത്തകരെ തടഞ്ഞത് സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തകരെ സെക്രട്ടേറിയേറ്റിന്റെ അകത്ത് കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടില്ല. നേരത്തെ കമ്മീഷൻ റിപ്പോർട്ട് ചെയ്യാൻ വന്നപ്പോൾ വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കയറ്റിവിട്ടത്. എന്തിനാണ് ഇങ്ങനെ ഇടിച്ച് കയറി ഫോട്ടോ എടുക്കുന്നത്? കമ്മീഷൻ റിപ്പോർട്ട് നൽകാൻ വന്നപ്പോൾ മാധ്യപ്രവർത്തകർ വേണ്ടതുണ്ടോ എന്ന് ഓഫീസിൽ നിന്ന് ചോദിച്ചിരുന്നു. അതിന്റെ കാര്യമില്ല എന്ന് മറുപടി പറഞ്ഞിരുന്നു. അല്ലാതെ സെക്രട്ടേറിയറ്റിനുള്ളിലേക്ക് കയറ്റരുതെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തനിക്ക് ഭീഷണി മുന്നേ ഉള്ളതാണ്. ഏതെങ്കിലും സുരക്ഷാ പ്രശ്നത്തിന്റെ പേരിൽ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവന്ന ജയ്പൂരല്ല ഇത് കേരളത്തിലെ തിരുവനന്തപുരമാണെന്ന് ഓർക്കണമെന്നായിരുന്നു കാനം പറഞ്ഞത്. കൊച്ചിയിലെ പാർട്ടി ഓഫിസിൽ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം-സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടി മാധ്യമങ്ങൾ സമീപിച്ചപ്പോൾ ' മാറി നിൽക്ക് അങ്ങോട്ട്' എന്ന് പറഞ്ഞത് രോക്ഷാകുലനായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന സാഹചര്യത്തിൽ, കൊച്ചിയിൽ മാധ്യമങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും പോലീസിന്റെയും വലിയനിരയുണ്ടായിരുന്നു. . മാധ്യമപ്രവർത്തകരോടു പ്രതികരിക്കാൻ തയാറാകാതിരുന്ന മുഖ്യമന്ത്രി കയർക്കുകയായിരുന്നു. എന്നാൽ ചാനൽ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്ത് തട്ടിയതുകൊണ്ടാണ് കയർത്തതെന്നാണ് മുഖ്യാമന്ത്രിയുടെ വാദം.












Click it and Unblock the Notifications