കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ പരിപാടിയിൽ ചെഗുവേരയുടെ ചിത്രം വച്ച കൊടി; പ്രവർത്തകരെ ശാസിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

മലപ്പുറം: സർക്കാർ പരിപാടിയിൽ ചെഗുവേരയുടെ ചിത്രം പതിച്ച പതാകയുമായി എത്തിയ പ്രവർത്തകരെ താക്കീത് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ എൽഡിഎഫിന്റേത് മാത്രമല്ല നാടിന്റേതാമെന്ന് മുഖ്യമന്ത്രി പ്രവർത്തകരെ ഓർമിപ്പിച്ചു. പലരും പല ആശയങ്ങളിൽ വിശ്വസിക്കുന്നവരാകാം എന്നാൽ അത് പ്രചരിപ്പിക്കാനുള്ള വേദിയായി പൊതുവേദികൾ മാറരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പരപ്പനങ്ങാടി ഹാർബറിന്റെ ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ പ്രവർത്തകർ പതാക ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.

pinarayi

എൽഡിഎഫ് ജയിച്ചു, അതുകൊണ്ട് എൽഡിഎഫുകാരുടെ മാത്രം ഗവൺമെന്റാണോ ഇത്? നാടിന്റെ സർക്കാരാണ്. ഒരു പതാക പിന്നിൽ ഉയരുന്നതായി കണ്ടു. നമ്മുടെ നാട്ടിൽ ഒരുപാട് പേര് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോടു കൂടിയ പതാകയാണ് അത്. വേറെ ഒരു വേദിയിൽ അത് ഉയർത്തുന്നതുകൊണ്ട് തെറ്റൊന്നുമില്ല. പക്ഷേ അതിന്റെ സ്ഥലമല്ല ഇത്. അതിന്റെ ആളുകൾ മനസിലാക്കേണണ്ടത്, എല്ലായിടത്തും ഇത് ചുമന്ന് കൊണ്ട് പോകേണ്ടതില്ല. അതിനുള്ള വേദികൾ വേറെയുണ്ട്. ഇവിടെ ആവേശപൂർവ്വം ഇത് പ്രയോഗിക്കാവുന്നതാണ്, മുഖ്യമന്ത്രി പറഞ്ഞു.

ഗോവയിൽ അധികാരം നഷ്ടപ്പെട്ടതിന് കാരണം ദ്വിഗ് വിജയ് സിംഗ്; വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്ഗോവയിൽ അധികാരം നഷ്ടപ്പെട്ടതിന് കാരണം ദ്വിഗ് വിജയ് സിംഗ്; വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്

English summary
pinarayi warns party members for raising flag in government function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X