Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്‍ഇന്ത്യയുടെ 71.35 ശതമാനം വായനക്കാര്‍ പറയുന്നു, പിണറായി ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കണം

പിണറായി ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണമെന്ന് വണ്‍ഇന്ത്യ വായനക്കാര്‍

കോഴിക്കോട്: ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ എന്ന യുവാവിന്റെ ദാരുണാന്ത്യത്തില്‍ മുഖ്യമന്ത്രി തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്. അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നതിന് വേണ്ടിയാണ് പോലീസ് കെവിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കാതിരുന്നതെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതാണ് അദ്ദേഹത്തിന് വമ്പന്‍ തിരിച്ചടിയായിരിക്കുന്നത്. വണ്‍ഇന്ത്യയില്‍ പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കരുതുന്നുണ്ടോ എന്നത് സംബന്ധിച്ച് നടത്തിയ പോളിലും അദ്ദേഹത്തിന് വമ്പന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

1

വണ്‍ഇന്ത്യയുടെ വായനക്കാരില്‍ 71.35 ശതമാനവും പറഞ്ഞത് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നാണ് എന്നാണ്. വെറും 28.65 ശതമാനമാണ് അദ്ദേഹം തുടരണമെന്ന് പറഞ്ഞിട്ടുള്ളത്. അതേസമയം ജനങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയായി തുടരാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ആഭ്യന്തര മന്ത്രി പദം ഒഴിയണമെന്ന് ആവശ്യപ്പെടുന്നവരാണ്. പിണറായി സര്‍ക്കാരിന്റെ കാലത്ത് നിരവധി കസ്റ്റഡി മരണങ്ങളും ക്രമസമാധാന തകര്‍ച്ചയും വര്‍ധിക്കുന്നതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇത് ആഭ്യന്തരം വകുപ്പ് നിയന്ത്രിക്കുന്ന പിണറായിയുടെയും പോലീസിന്റെയും കനത്ത വീഴ്ച്ചയാണെന്നാണ് മനസിലാവുന്നത്.

ആഭ്യന്തര വകുപ്പ് കൈവശം വെക്കുന്നതിനാല്‍ അദ്ദേഹത്തിന് ഭരണകാര്യങ്ങള്‍ ശരിയായ രീതിയില്‍ കൊണ്ടുപോകാന്‍ കൂടി സാധിക്കുന്നില്ല. മുഖ്യമന്ത്രിയുടെ കീഴില്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയ പണ്ടത്തേക്കാള്‍ അധികം വര്‍ധിക്കുന്നതാണ് കണ്ടത്. അടുത്തിടെ ഉണ്ടായ ഷുഹൈബ് വധം ഇതിന് ഉദാഹരണമായിരുന്നു. അതേസമയം പോലീസിനെ സംബന്ധിച്ച് കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേശകനായ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ നിര്‍ദേശങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്നും സൂചനയുണ്ട്. പോലീസ് ക്രിമിനല്‍ സംഘമായി വളരുന്നു എന്നതാണ് പ്രധാന ആരോപണം. ഇതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പോലും നല്ല രീതിയിലല്ല മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+