കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂവാറ്റുപുഴയ്ക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: പായിപ്ര കാവുംപടിക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടി വെള്ളം തമ്പലത്തോട്ടിലേയ്ക്കാണ് ഒഴുകുന്നത്. ഇതേ തുടര്‍ന്ന് പായിപ്ര- മാനാറി മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. മുളവൂര്‍-അശമന്നൂര്‍-ഇരമല്ലൂര്‍ കുടിവെള്ള പദ്ധതിയിലൂടെയാണ് ഈ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്. പൈപ്പ് പൊട്ടിയ വിവരം നാട്ടുകാര്‍ വാട്ടര്‍ അതോററ്റിയുടെ പ്രധാന ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉള്‍പ്പടെയുള്ളവരോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയസ്ഥലത്ത് നന്നാക്കുന്നതിനായി വലിയൊരു കുഴിയെടുത്തങ്കിലും പൈപ്പ് നന്നാക്കിയിട്ടില്ല. ഇതോടെ നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡ് സൈഡില്‍ വലിയ കുഴി ഉണ്ടിക്കിയത് അപകടവും ക്ഷണിച്ചുവരുത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.

paipra

മാനാറി, പായിപ്ര സ്‌ക്കൂള്‍പടി, മൈക്രോ , തച്ചുകുന്നേല്‍ കോളനി തുടങ്ങിയ ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്നത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളത്തിന്റെ ഫോഴ്‌സ് കുറഞ്ഞാല്‍ ഈ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തുകയില്ലെന്ന് വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥര്‍ക്കറിയാം. എന്നിട്ടും പൈപ്പ് നന്നാക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

English summary
Water pipe leakage near moovatupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X