• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സഖാവിന്റെ കൂടെ എന്നും ഉണ്ടാകും; പി ജയരാജനോട് ക്ഷമാപണം നടത്തി പിജെ ആർമി, പേരുമാറ്റാൻ പറ്റുന്നില്ല

കണ്ണൂർ: പിജെ എന്ന തന്റെ ചുരുക്കപ്പേരിൽ നവമാധ്യമങ്ങളിൽ സജീവമായ ഗ്രൂപ്പുകൾ പേര് മാറ്റണമെന്ന ആവശ്യവുമായി സിപിഎം നേതാവ് പി ജയരാജൻ രംഗത്ത് എത്തിയതിന് പിന്നാലെ ക്ഷമാപണവുമായി പിജെ ആർമി എന്ന ഫേസ്ബുക്ക് പേജ്. കഴിഞ്ഞ ദിവസമാണ് പിജെ എന്ന പേരിലുള്ള ഗ്രൂപ്പുകളിൽ നടക്കുന്ന അനഭിലഷണീയ ചർച്ചകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പി ജയരാജൻ രംഗത്ത് എത്തിയത്. പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവികൾ എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുതെന്നും ജയരാജൻ ഓർമപ്പെടുത്തിയിരുന്നു.

രാഹുൽ ഗാന്ധിക്ക് മനം മാറ്റം; അനുനയ ശ്രമത്തിനായി വൻ പട എത്തുന്നു, എംപിമാരുടെ യോഗം വിളിച്ച് സോണിയ

ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാർട്ടിയെ അവഹേളിക്കാനോ താൻ ഈ പേജ് ഉപയോഗിച്ചിട്ടില്ലെന്നും പ്രസ്ഥാനത്തിന്റെ കൂടെ എന്നും ഉണ്ടാകുമെന്നും പിജെ ആർജി പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ പറയുന്നു. ബിംബത്തെ അടിച്ച് പാർട്ടിയെ അടിക്കാൻ നോക്കേണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെ പ്രത്യക്ഷപ്പെട്ട പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

ആന്തൂർ വിഷയത്തിൽ

ആന്തൂർ വിഷയത്തിൽ

കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സമിതി യോഗത്തിൽ, ആന്തൂർ വിഷയത്തിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ പി ജയരാജൻ അനുകൂല ഫേസ്ബുക്ക് പേജുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത് ചർച്ചയായിരുന്നു. ആന്തൂർ വിഷയത്തിൽ പികെ ശ്യാമളയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നായിരുന്നു പി ജയരാജന്റെ നിലപാട്. എന്നാൽ പിന്നീട് ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ പികെ ശ്യാമളയ്ക്ക് പാർട്ടി ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. ഇതിനെതിരെ ചില സിപിഎം അനുകൂല ഗ്രൂപ്പുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ആരോപണം

ആരോപണം

സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് സിപിഎമ്മിന്റെ നിലപാടിന് വ്യത്യസ്തമായ പ്രചാരണങ്ങൾ തന്റെ പേരിലുള്ള ചില ഗ്രൂപ്പുകളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും, ഇത് ആശ്യാസമല്ല, പിജെ എന്നത് തന്റെ ചുരുക്കപ്പേരായി കഴിയുന്ന ഗ്രൂപ്പുകൾ പേര് മാറ്റണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടത്. സിപിഎം മെമ്പർമാർ അവരവരുടെ പാർട്ടി ഘടകങ്ങളിലാണ് അഭിപ്രായം ഉന്നയിക്കേണ്ടതെന്നും പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പേജിന്റെ പേര് മാറ്റാൻ സാധിക്കുന്നില്ലെന്നും പാർട്ടിയേയും പി ജയരാജനെയും അപമാനിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പിജെ ആർജി അഡ്മിൻ ഫേസ്ബുക്ക് കുറിപ്പിട്ടത്.

 ക്ഷമാപണം

ക്ഷമാപണം

പിജെ ആർമി എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിന്റെ പൂർണ രൂപം: സഖാവേ ....

കഴിഞ്ഞ ലോകസഭാ ഇലക്ഷൻ സമയത്തു #vote_for_PJ എന്ന പേരിൽ തുടങ്ങിയതാണ് ഈ പേജ് , ഇലക്ഷൻ കഴിഞ്ഞപ്പോൾ പേജ് ഉപേക്ഷിക്കാൻ തോന്നിയില്ല പേര് മാറ്റി സൈബർ മേഖലയിൽ പോരാടാൻ തീരുമാനിച്ചു പേര് മാറ്റാൻ പലപേരുകളും കൊടുത്തൂ നോക്കി എഫ്ബി റിക്വസ്റ്റ് accept ചെയ്തില്ല അവസാനം #PJ_Army എന്ന പേര് fB accept ചെയ്തു ...ആ പേരുമായി പേജ് മുൻപോട്ടു പോയി ...

 തെറ്റ് പറ്റി

തെറ്റ് പറ്റി

കഴിഞ്ഞ ദിവസം എനിക്ക് ഒരു തെറ്റ് പറ്റി ആന്തുർ വിഷയത്തിൽ #പോരാളി_ഷാജി fb പേജിൽ വന്ന ഒരു പോസ്റ്റ് ഈ പേജിൽ ഷെയർ ചെയ്തു (പിന്നീട് ഡിലീറ്റു ചെയ്തു )അതിന് ക്ഷമ ചോദിക്കുന്നു .

ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാർട്ടിയെ അവഹേളിക്കാനോ ഞാൻ പേജ് ഉപയോഗിച്ചിട്ടില്ല അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല ...പ്രസ്ഥാനത്തിന്റെ കൂടെ സഖാവിന്റെ കൂടെ എന്നും ഉണ്ടാകും ...ലാൽ സലാം .

പേര് മാറ്റാൻ

പേരുമാറ്റാൻ നോക്കിയപ്പോൾ പറ്റുന്നില്ല ഒരുതവണ പേര് മാറ്റിയത് കൊണ്ടാണോ എന്ന് അറിയില്ല ..ട്രൈ ചെയ്യുന്നുണ്ട് .... എനിക്ക് വലുത് എന്റെ പ്രസ്ഥാനമാണ് കട്ടക്ക് നിൽക്കാവുന്ന സഖാക്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നുവെന്നാണ് ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ദുർബലപ്പെടുത്തുന്നതും തെറ്റിദ്ധാരണ പരത്തുന്നതിനും സഹായകരമായ പാർട്ടി മെമ്പർമാരും പാർട്ടി ബന്ധുക്കളും സ്വീകരിക്കരുതെന്നും പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു

English summary
PJ army facebook page apologize P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X