കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരില്ലാതെയാവുമോ ജോസിന്‍റെ ഇടതുപ്രവേശനം; പുതിയ നീക്കവുമായി പിജെ ജോസഫ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസ് കെ മാണിക്ക് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ, പിജെ ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. നേരത്തെ കമ്മീഷന്‍ നടപടി ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് എന്നു ചൂണ്ടിക്കാണിച്ച് പിജെ ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിനായിരുന്നു ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അതേസമയം, ജോസിനെതിരെ മറ്റൊരു നീക്കവും പിജെ ജോസഫ് ശക്തമാക്കുന്നുണ്ട്.

വരാനുള്ളത് ഔദ്യോഗിക പ്രഖ്യാപനം

വരാനുള്ളത് ഔദ്യോഗിക പ്രഖ്യാപനം

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇരു വിഭാഗങ്ങള്‍ക്കിടയിലും ഏകദേശ ധാരണയായിരിക്കുകയാണ്. പ്രവേശനം സബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാനം മാത്രമാണ് ഇനി വരാനിരിക്കാനുള്ളത്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലുള്ള സീറ്റ് വീതം വെപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഇരുവിഭാഗത്തിനിടയിലും അനൗദ്യോഗികമായി പുരോഗമിക്കുകയാണ്.

നടപടി വേണം

നടപടി വേണം

ഇതിനിടയിലാണ് ജോസ് കെ മാണി പക്ഷത്തെ എംഎല്‍എമര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പിജെ ജോസഫ് രംഗത്തെത്തുന്നത്. അവിശ്വാസ പ്രമേയ ചര്‍ച്ചയിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും മോന്‍സ് ജോസഫ് നല്‍കിയ വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ ജോസ് വിഭാഗം എംഎല്‍എമാര്‍ക്കെതിരെ പിജെ ജോസഫ് കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

റോഷിയും എന്‍ ജയരാജും

റോഷിയും എന്‍ ജയരാജും

ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫിന്‍റെ പരാതി. എന്നാല്‍ അച്ചടക്ക് നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടില്ല. ഇരുവര്‍ക്കുമെതിരെ എന്ത് നടപടി എടുക്കണമെന്ന് സ്പീക്കറെ പിന്നീട് അറിയിക്കുമെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്.

വിപ്പ് ലംഘിച്ചു

വിപ്പ് ലംഘിച്ചു

കഴിഞ്ഞ മാസം 24 ന് രാജ്യസഭാ തിരഞ്ഞെടുപ്പും അവിശ്വാസ പ്രമേയ ചര്‍ച്ചയും നടന്നപ്പോള്‍ ഇതില്‍ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും മോന്‍സ് ജോസഫ് വിപ്പ് നല്‍കിയുന്നു. യുഡിഎഫും ഇരുവര്‍ക്കും വിപ്പ് നല്‍കി. എന്നാല്‍ ഇത് രണ്ടും ലംഘിച്ച് റോഷി അഗസ്റ്റിനും എന്‍ ജയരാജും നിയമസഭാ നടപടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

ആദ്യം പരാതി നല്‍കിയത്

ആദ്യം പരാതി നല്‍കിയത്

അതേസമയം, പിജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗമായിരുന്നു ആദ്യം സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. വോട്ടടുപ്പിൽ പങ്കെടുക്കരുതെന്ന വിപ്പ് ഇരുവരും ലംഘി‍ച്ചുവെന്നാണ് പ്രൊഫ എൻ ജയരാജ് എംഎൽഎ സ്പീക്കർക്ക് നല്‍കിയ കത്തില്‍ പറയുന്നത്. നിയമസഭാ രേഖകളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വിപ്പ് റോഷി അഗസ്റ്റിനാണ് ജോസ് വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

പങ്കെടുത്തു

പങ്കെടുത്തു


രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ നിന്നും സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിലും പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് പി ജെ ജോസഫ്, മോൻസ് ജോസഫ്, സി എഫ് തോമസ് എന്നിവർക്ക് റോഷി അഗസ്റ്റിൻ വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ച് പി ജെ ജോസഫും മോൻസ് ജോസഫും വോട്ടു ചെയ്തു. ആശുപത്രിയിലായതിനാലായിരുന്നു സിഎഫ് തോമസ് സഭയില്‍ എത്താതിരുന്നത്.

 കുശ്വാഹയുമായി കൈകോര്‍ത്ത് മായവതിയും ബിഹാറിലേക്ക്; നീക്കം ബിജെപിക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ് കുശ്വാഹയുമായി കൈകോര്‍ത്ത് മായവതിയും ബിഹാറിലേക്ക്; നീക്കം ബിജെപിക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ്

Recommended Video

cmsvideo
Bhagyalakshmi talks about Shanthivila Dinesh | Oneindia Malayalam

English summary
PJ Joseph faction submitted a letter to the Speaker requesting action against the Jose faction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X