കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കാം; പക്ഷെ ഒറ്റ നിബന്ധനയെന്ന് പിജെ ജോസഫ്

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് പാലാ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന യുഡിഎഫ് ആശങ്കകള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കി പിജെ ജോസഫ്. പാലാ നിയമസഭ മണ്ഡലത്തില്‍ യുഡിഎഫ് നിര്‍ദ്ദേശിക്കുന്ന ഏത് സ്ഥാനാര്‍ത്ഥിയേയും പിന്തുണയ്ക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥിക്കാണ് പാലായില്‍ യുഡിഎഫ് പിന്തുണയെങ്കില്‍ തന്‍റെ പിന്തുണയും ആ സ്ഥാനാര്‍ത്ഥിക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>ശബരിമല: വെട്ടിലായി ബിജെപി നേതൃത്വം; കോടതിയെ മറികടക്കാനാവില്ലെന്ന രാംമാധവിന്‍റെ നിലപാടില്‍ ആശങ്ക</strong>ശബരിമല: വെട്ടിലായി ബിജെപി നേതൃത്വം; കോടതിയെ മറികടക്കാനാവില്ലെന്ന രാംമാധവിന്‍റെ നിലപാടില്‍ ആശങ്ക

എന്നാല്‍ മുന്നണി തീരുമാനത്തെ മറികടന്നുകൊണ്ട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ജോസ് കെ മാണക്കാവില്ലെന്നും പിജെ ജോസഫ് പറ‍ഞ്ഞു. വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണ് ജോസ് കെ മാണി നടത്തുന്നത്. തനിക്കെതിരേയുള്ള അനാവശ്യ പരാതികള്‍ ഇതിന്‍റെ ഭാഗമാണ്. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ ഇരുവിഭാഗങ്ങളില്‍ക്കിടയില്‍ നിലവില്‍ സമവായ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെന്നും ജോഫസ് വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

കേസ് എടുക്കണം

കേസ് എടുക്കണം

ആള്‍മാറാട്ടവും കൃത്രിമത്വവും നടത്തിയാണ് ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തത്. അവര്‍ക്കെതിരെ കേസ് എടുക്കണം. ജനറല്‍ സെക്രട്ടറിയല്ലാത്ത കെഎ ആന്‍റണി ആള്‍മാറാട്ടം നടത്തിയാണ് ബദല്‍ സംസ്ഥാന കമ്മറ്റിയോഗം വിളിച്ചു ചേര്‍ത്ത് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തതെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന് ഏറെ ആശ്വാസം

യുഡിഎഫിന് ഏറെ ആശ്വാസം

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടന്‍ ഉണ്ടായേക്കാവുന്ന സാഹചര്യത്തില്‍ യുഡിഎഫിന് ഏറെ ആശ്വാസം പകരുന്നതാണ് പിജെ ജോസഫിന്‍റെ നിലപാട്. ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് പരിഹരിക്കാന്‍ വലിയ പരിശ്രമങ്ങളാണ് യുഡിഎഫ് നേതാക്കള്‍ നടത്തിവരുന്നത്. ഇരുവിഭാഗം നേതാക്കളേയും കണ്ട് മുന്നണിക്ക് ദോഷമാകുന്ന തീരുമാനത്തിലെത്തരുതെന്ന് യുഡിഎഫ് നേതൃത്വം നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു.

സീറ്റ് തങ്ങള്‍ക്ക്

സീറ്റ് തങ്ങള്‍ക്ക്

പതിറ്റാണ്ടുകളോളം കെഎം മാണി മത്സരിച്ചിച്ച് വിജയിച്ച സീറ്റ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുമ്പോള്‍ ചില നിര്‍ണ്ണായക നീക്കങ്ങളിലൂടെ സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കം ജോസഫ് വിഭാഗവും ആരംഭിച്ചിട്ടുണ്ടെന്ന് നേരത്തെ അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നേട്ടമാകുമെന്ന വലിയിരുത്തലും സിപിഎമ്മിനുമുണ്ടായിരുന്നു.

ഇടതുമുന്നണിയുടെ പ്രതീക്ഷ

ഇടതുമുന്നണിയുടെ പ്രതീക്ഷ

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ഒരു വിഭാഗത്തെ മുന്നണിക്ക് പുറത്തെത്തിച്ചാലും ഇല്ലെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നേട്ടമാകുമെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രതീക്ഷ. തര്‍ക്കാം തുടര്‍ന്നാല്‍ മാണിയുടെ സീറ്റിങ് സീറ്റില്‍ ആരെ പിന്തുണയക്കുമെന്ന കാര്യത്തില്‍ യുഡിഎഫ് വെട്ടിലാവും. പാലായില്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണച്ചാല്‍ ജോസഫ് ഗ്രൂപ്പ് അംഗീകരിക്കില്ലെന്നുമായിരുന്നു ഇടത്ക്യാംപിലെ പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടുള്ള നിലപാടാണ് പിജെ ജോസഫ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

കോഴ ആരോപണം ശക്തമായി നിലനില്‍ക്കെ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ എന്‍സിപിയിലെ മാണി സി കാപ്പനെതിരെ 4703 വോട്ടകള്‍ക്കായിരുന്നു കെഎം മാണി വിജയിച്ചത്. മാണി വിഭാഗത്തിന് സീറ്റ് നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചാല്‍ ജോസ് വിഭാഗത്തെ മുന്നണി ഔദ്യോഗികമായി അംഗീകരിക്കുന്ന നപടിയായി അത് മാറും. അതിനാല്‍ തന്‍റെ കൂടി പിന്തുണയിലാണ് യുഡിഎഫ് നീക്കമെന്ന് വരുത്തി പാല ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലവിലെ തര്‍ക്കങ്ങള്‍ നീട്ടാനാണ് ജോസഫിന്‍റെ ശ്രമം.

English summary
pj joseph on pala by election candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X